തണുപ്പുകാലം മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും ഉഷാര്‍ കുറവ് വരുത്താറുണ്ട്. രാവിലെയുള്ള കടുത്ത തണുപ്പ് സഹിക്കാന്‍ കഴിയാതെ ചില മനുഷ്യര്‍ അടുക്കളയിലെ അടുപ്പിനടുത്തിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. മൃഗങ്ങള്‍ക്കും ശരീരമൊന്ന് ചൂടാക്കാന്‍ അടുപ്പിനടുത്തിരിക്കണമെന്ന് തോന്നിയാലോ ? ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോയില്‍ നായ്ക്കുട്ടിയും പൂച്ചയും തങ്ങളുടെ ശരീരം ചൂടുപിടിപ്പിക്കുന്നതായി കാണാം.
ചൂടേല്‍ക്കുന്ന സമയത്ത് നായ്ക്കുട്ടി തന്റെ ശരീരം ചെറുതായി അനക്കുന്നു. എന്നാല്‍ പൂച്ച എങ്ങോട്ടും തിരിയാതെ അതേ ഇരിപ്പ് ഇരുന്ന് ചൂടുകൊള്ളുന്നു. അടുപ്പിനരികില്‍ ഇരുന്ന് രണ്ടുപേരും ചൂടേല്‍ക്കുന്നത് വളരെ ആസ്വദിക്കുന്നതായി കാണാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശന്ത നന്ദയാണ് 15 സെക്കന്റുള്ള വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Warming themselves and our heart🥰 pic.twitter.com/dzoNZ09twx
— Susanta Nanda IFS (@susantananda3) January 8, 2021
വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാരുടെ ശ്രദ്ധനേടി. ആ നായ്ക്കുട്ടിയേയും പൂച്ചയും ഒരുമിച്ച് ഇരിക്കുന്നത് കാണാന്‍ വളരെ ഭംഗിയുണ്ട്, ഹൃദയത്തെ ഊഷ്മളമാക്കുന്ന വീഡിയോ തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Content highlights : a puppy and cat sitting by the gas fire for warm themselves viral video