ലോക്ഡൗൺ ആയി ഭൂരിഭാഗം പേരും വീട്ടിൽ തന്നെയാകും. സമയം പോകാനുള്ള ഏകമർഗമായി കൈയിൽ മൊബൈൽ ഫോണും. സോഷ്യൽമീഡിയ തുറന്നാൽ രസകരമായ കുറെ വീഡിയോസും ഉണ്ടാകും. മൃഗങ്ങളുടെ പലതരം വീഡിയോസ് കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എങ്കിൽ നിങ്ങൾക്ക് ഈ വീഡിയോയും ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.ഓറഞ്ച് കഴിക്കുന്നചെറിയ ഒരു മുയലിന്റെ വീഡിയോയാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.

ഓറഞ്ച് മരത്തിൽ വളരെ താഴെയായി നിൽക്കുന്ന കുറെ ഓറഞ്ചുകളിലൊന്ന് വളരെ ആസ്വദിച്ച് തിന്നുകയാണ് മുയൽ. 12 സെക്കന്റ് മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. തമാശ നിറഞ്ഞ ഒട്ടേറെ കമന്റുകളും വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. 'മുയലിനറിയാം വിറ്റാമിൻ സിയുടെ പ്രാധാന്യം' എന്നാണ് കമന്റുകളിലൊന്ന്. എന്തായാലും വീഡിയോ നിങ്ങളെ ഉറപ്പായും രസിപ്പിക്കും!

Content highlights :a cute bunny eat orange viral video