മുഹമ്മദിന്റെ കാൽപ്പന്ത് പ്രകടനം
പാനൂർ: യൂറോ കപ്പിൽ മൈതാനമധ്യത്തിൽ കളിയുടെ ആരവം ഉയരുമ്പോൾ പാനൂരിന് സമീപം 13 വയസ്സുകാരന്റെ കാൽപ്പന്ത് പ്രകടനം മനംകവരുന്നു. ചെറുപ്പറമ്പിലെകക്കോട്ട് മുഹമ്മദിന്റെ പന്തടക്കമാണ് വിസ്മയമാകുന്നത്. കമഴ്ത്തിവെച്ച ബക്കറ്റിന് മുകളിൽ ഫുട്ബോൾവെച്ച് അതിന് മുകളിൽ കയറിനിന്ന് തല കുനിച്ച് മുതുകിൽവെച്ച ഫുട്ബോൾ താഴെ വീഴാതെ നേരത്തെ ധരിച്ച ടീ ഷർട്ടുകൾ ഒന്നൊന്നായി അഴിച്ചെടുക്കാൻ മുഹമ്മദിന് വേണ്ടത് നിമിഷങ്ങൾ മാത്രം.
ഫുട്ബോൾ കാലിൽവെച്ചും കൈയിൽവെച്ചും മുതുകിൽവെച്ചും നടത്തുന്ന അഭ്യാസങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചെറുപ്പറമ്പിലെ കക്കോട്ട് അസ്ലമിന്റെയും റംലയുടെയും മകനാണ്.
Content highlights : eight standard student muhammad doing amazing tricks with football
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..