Image : Balu V.
മൃഗങ്ങള്‍ മനുഷ്യരോട് സ്നേഹം പ്രകടിപ്പിക്കുന്ന രീതികള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു അനുഭവം തന്നെയായിരിക്കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ സ്നേഹിച്ചാല്‍ അവ നമ്മളെയും അതുപോലെ തിരിച്ചുസ്നേഹിക്കുന്നു എന്നതിന് ഉദാഹരണമായി ധാരാളം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനാകും. മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആ വീഡിയോയില്‍ ഒരു ചെറിയ പെണ്‍കുട്ടി താന്‍ വളര്‍ത്തുന്ന കഴുതയുടെ അടുത്തേക്ക് വീണ്ടും എത്തുകയും പെണ്‍കുട്ടിയുടെ തോളില്‍ തല ചായ്ച്ച് കഴുത സ്നേഹപ്രകടനം നടത്തുന്നതുമാണ് വീഡിയോ.
പെണ്‍കുട്ടി കഴുതയുടെ സ്നേഹപ്രകടനത്തെ പരമാവധി ആസ്വദിക്കുകയും തിരിച്ച് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിട്ടുപോരാന്‍ സാധിക്കാത്ത വിധം കഴുത അവളെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തുന്നത് കാണാം. വീഡിയോ എല്ലാവരെയും ആകര്‍ഷിക്കുന്നതും വളര്‍ത്തുമൃഗങ്ങളോട് സ്നേഹം പ്രകടിപ്പിക്കാന്‍ പ്രചോദനം നല്കുന്നതുമാണ്. ട്വിറ്ററിലൂടെ വീണ്ടും പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 6.4 ദശലക്ഷം കാഴ്ചകള്‍ നേടാന്‍ കഴിഞ്ഞു. ട്വിറ്ററില്‍ ഉപയോക്താക്കള്‍ മനോഹരമെന്നാണ് വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
Content highlights : a viral video of donkey and little girl expressing love
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..