ആടി പാടി അഭിനയിക്കാന്‍ വിനോദ് കോവൂരിന്റെ 'കള്ളന്‍' പരിശീലന വീഡിയോ

കുട്ടികള്‍ക്കായി വ്യത്യസ്ഥമായ ഒരു വിനോദം നോക്കാം. ഈ ഒഴിവുദിനങ്ങള്‍ കുട്ടികള്‍ക്ക് ഫലപ്രദമായ രീതില്‍ ഉപയോഗിക്കാന്‍ കഴിയും. പാട്ടും ഡാന്‍സും കവിതകളുമൊക്കെ പഠിക്കാന്‍ ഇതൊരു അവസരമാണ്. വരയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് അത് പരിശീലിക്കാം. വീട്ടില്‍ തന്നെ ഇരുന്ന് ഒരു കവിത പാടി അഭിനയിക്കാന്‍ പഠിക്കാനൊരു വീഡിയോയുമായി വന്നിരിക്കുകയാണ് നടന്‍ വിനോദ് കോവൂര്‍.

പാടാനുള്ള കഴിവും അഭിനയ സാധ്യതയും താളം വായിക്കാനുള്ള സാമര്‍ത്ഥ്യവും ഒന്നിച്ച് കാണിക്കാന്‍ ഒരിനം. അയപ്പ പണിക്കര്‍ എന്ന പ്രശസ്തനായ കവിയുടെ 'കള്ളന്‍' എന്ന കവിത ആടി പാടി അഭിനയിക്കാന്‍ പഠിക്കാം. 

പുറത്ത് പോലും പോയി കളിക്കാന്‍ പറ്റാത്ത നമ്മുടെ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പാടാനും പഠിക്കാനും ഉല്ലസിക്കാനും ഒരു വീഡിയോ. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കുക

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented