കൊറോണ കരുത്തനായി തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ ദേ ലോക്ഡൗണും ആയി. ഇനിയും പുറത്തിറങ്ങാൻ പറ്റാത്തതിന്റെയും സ്കൂളിൽ പോകാൻ കഴിയാത്തതിന്റെയും വിഷമത്തിലാണ് നമ്മുടെ കുട്ടികൾ. ഈ അവസരം അവർക്ക് പലതരം കുസൃതികൾ ഒപ്പിക്കാനുള്ള സമയം കൂടിയായിരിക്കുകയാണ്. വെറുതെയിരിക്കുകയല്ലേ, വീട്ടിലെ പൂച്ചയെ ഒന്ന് അലങ്കരിക്കാമെന്ന് വിചാരിച്ചു അപ്പുവും അമ്മിണിയും. മഞ്ഞനിറത്തിലുള്ള കോളാമ്പിപ്പൂക്കളുമായി അവരിരുവരും ഉറങ്ങിക്കിടക്കുന്ന കുഞ്ഞൻപൂച്ചയുടെ അടുത്തെത്തി.

പൂക്കൾ ഓരോന്നായി പൂച്ചയുടെ നെറ്റിയിലും മറ്റുഭാഗങ്ങളിലും വെച്ചുപിടിപ്പിച്ചു. 'അതിന് (പൂച്ചയ്ക്ക്) വേദനിക്കും അപ്പു' എന്ന് അമ്മിണി പറയുന്നത് വീഡിയോയിൽ കേൾക്കാം. പക്ഷേ അതൊന്നും കാര്യമാക്കാതെ അപ്പു തന്റെ അലങ്കാരപ്പണി തുടർന്നു. അവസാനം അവൻ പൂച്ചയുടെ തലയിൽ ഒരു പൂക്കിരീടം തന്നെ പണിതു. കിരീടം കിട്ടിയപ്പോൾ പൂച്ച തന്റെ ഇരിപ്പിൽ ഗമ വരുത്തി. അപ്പുവിന്റെ യഥാർഥ പേര് ചിൻമയ് എന്നും അമ്മിണിയുടേത് അമേയ എന്നുമാണ്. ചിൻമയ് രണ്ടാം ക്ലാസിലും അമേയ മൂന്നാംക്ലാസിലുമാണ് പഠിക്കുന്നത്. വീട്ടിലിരുന്ന് ബോറഡിച്ചപ്പോഴാണ് പൂച്ചയ്ക്ക് ഒരു രസികൻ പണി കൊടുക്കാമെന്ന് ഇരുവരും തീരുമാനിച്ചത്.

Content highlights :a fun video of kids doing decorate a cat in home