കോവിഡ് വൈറസ് കാരണം വീട്ടിനകത്തു കഴിയുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് മുപ്പതുവര്‍ഷം മുമ്പിറങ്ങിയ ഹോം എലോണ്‍ (Home alone). 1990-ല്‍ ആണ് ഈ ഹോളിവുഡ് സിനിമ പുറത്തിറങ്ങിയത്. 

കുടുംബം ഒന്നിച്ച് ക്രിസ്മസ് ഒഴിവുകാലയാത്ര പോകവേ കൂടെ കൂട്ടാന്‍ വിട്ടുപോയ എട്ടുവയസ്സുകാരനായ കെവിന്‍ വീട്ടില്‍ തനിച്ചാകുന്നതും ഈ സമയം രണ്ട് പെരുംകള്ളന്മാര്‍ വീട്ടില്‍ കയറി മോഷണത്തിന് ശ്രമിക്കുന്നത് ബുദ്ധിപൂര്‍വം കെവിന്‍ തടയുന്നതുമാണ് കഥാസാരം. ചുറ്റികയും ആണിയും ഇസ്തിരിപ്പെട്ടിയും ടെലിവിഷനും പടക്കങ്ങളും പോലെയുള്ളവയാണ് കെവിന്‍ കള്ളന്മാരെ പാഠം പഠിപ്പിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍. കെവിന്റെ പ്രയോഗങ്ങള്‍ ഏറ്റ് മൃതപ്രായരാകുന്ന കള്ളന്മാരുടെ പ്രാണവേദന കാഴ്ചക്കാരെ കുടുകുടെ ചിരിപ്പിക്കും.

ക്രിസ് കൊളംബസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കെവിനായി അഭിനയിച്ചിരിക്കുന്നത് മെക്കോള കല്‍ക്കിന്‍ ആണ്. അദ്ദേഹത്തിന് ഇപ്പോള്‍ നാല്പത് വയസ്സായി. വീട്ടില്‍ തനിച്ചായ കുടുംബങ്ങള്‍ Home alone കണ്ടുകൊണ്ടിരിക്കുകയാണ്. ഈ കൊറോണക്കാലത്ത് എല്ലാ പ്രായത്തിലുള്ളവര്‍ക്കും കാണാന്‍ പറ്റിയ ഒരു സിനിമയാണ് Home alone.

Content highlights : watch best ever hollywood movie home alone in covid19 periode