സീന്‍, ഭാര്യ ലിസയും മകന്‍ ജൂഡുമൊപ്പം ഹീല്‍ഷെയര്‍ മാന്‍ഷന്‍ എന്ന വലിയ വീട്ടിലേക്ക് താമസം മാറ്റുകയാണ്. പുതിയ വീട് ശാന്തമായ ഒരു സ്ഥലത്താണ് പണിതിട്ടുളളത്. അരികില്‍ കാടും തടാകവുമെല്ലാമുണ്ട്.

വീട്ടില്‍ താമസം തുടങ്ങിയതില്‍ പിന്നെ ജൂഡിന് ചില മാറ്റങ്ങള്‍ സംഭവിച്ചു. ഒരിക്കല്‍ ആരുടെയോ പ്രേരണയെന്ന പോലെ ജൂഡ് വീടിനടുത്തുള്ള കാട്ടിലേക്ക് ചെന്നു. അവിടെ മണ്ണ് കൈകൊണ്ട് മാറ്റിയപ്പോള്‍ ജൂഡിന് ഒരു പാവയെ കിട്ടി. ജൂഡിനോളം വലിപ്പമുള്ള പാവ.

 വില്ല്യം ബ്രെന്റ് സംവിധാനം ചെയ്യുന്ന Brahms: The boy 2 ഹൊറര്‍ സിനിമയാണ്. 2020 ഫെബ്രുവരി മാസം 21 ന് റിലീസ് ചെയ്യുന്നു. സിനിമയില്‍ ജൂഡിന്റെ വേഷമണിയുന്നത് ക്രിസ്റ്റഫര്‍ കന്‍വെരിയാണ്.
ജൂഡ് പാവയെ വീട്ടില്‍കൊണ്ട് വന്നതോടെ ആ വലിയ വീട്ടില്‍ പലതും സംഭവിക്കുന്നുണ്ട്. ആരാണ് ഈ ബ്രാംസ് എന്ന പാവ ? ഭയന്ന് വിറയ്ക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഈ സിനിമ കണ്ടാല്‍ മതി.

Content highlights: upcoming movie Brahms: The boy 2