രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ പോരാടുന്ന പട്ടാളക്കാരുടെ കാലം കഴിഞ്ഞു. ഇനിയിപ്പോള്‍ മനുഷ്യവംശത്തിന് തന്നെ ഭീഷണിയായ രാക്ഷസപ്പടയോടാണ് ഏറ്റുമുട്ടേണ്ടത്. ഈ രാക്ഷസന്മാര്‍ ശക്തികൊണ്ടും ബുദ്ധികൊണ്ടും ആധുനികമനുഷ്യരെ വെല്ലുന്നവരാണ്.

ഓങ്ബാക് ഫെയിം ടോണി ജായും റസിഡന്റ് ഈവിള്‍ ഫെയിം മില്ല ജോക്കോവിച്ചും ഹോളിവുഡില്‍ ആദ്യമായി ഒന്നിക്കുന്ന ആക്ഷന്‍മൂവിയാണ് MONSTER HUNTER. പോള്‍ ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്യുന്ന ഈ സൂപ്പര്‍ ആക്ഷന്‍ ചിത്രം 2020 സെപ്റ്റംബര്‍ 4-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രഖ്യാപനം.

ജോക്കോവിച്ച് അഭിനയിക്കുന്ന കഥാപാത്രമായ ലഫ്റ്റനന്റ് ആര്‍ട്ടെമിസ് തന്റെ സൈനികസംഘത്തോടൊപ്പം വിചിത്രമായൊരിടത്തേക്കാണ് യുദ്ധത്തിനായി പുറപ്പെടുന്നത്. വിജയം ദുഷ്‌ക്കരമാക്കുന്ന ശത്രുക്കളെ നേരിടാന്‍ പടക്കോപ്പുകളുമായി വിചിത്രനായ ഒരു വേട്ടക്കാരനും ഉണ്ട്. ഓങ്ബാക്കിനും ജോക്കോവിച്ചിനും ശത്രുക്കളെ നേരിടാനും വിജയിക്കുവാനും സാധിക്കുമോ ?

കാപ്‌കോം എന്ന വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന Monster Hunter- ല്‍ ടോണി ജായുടെ പുതിയ മുഖം കാണാം.

Content highlights : upcoming action movie monster hunter based on a video game by capcom