കോവിഡ്-19-നെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് നിരവധി സിനിമകളാണ് ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നത്. ഹിന്ദി, മലയാളം തുടങ്ങി അഞ്ചോളം ഭാഷകളിലെ സിനിമകള്‍ ഇതില്‍പ്പെടും. ഹോളിവുഡ് ആനിമേറ്റഡ് സിനിമയായ സ്‌കൂബും ഒ.ടി.ടിയില്‍ റിലീസ് ചെയ്തുവെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളാണ് വാള്‍ട്ട് ഡിസ്‌നി കമ്പനി.

1970-കളില്‍ ഇറങ്ങിയ കാര്‍ട്ടൂണ്‍ 'സ്‌കൂബിഡൂ വെയര്‍ ആര്‍ യൂ'വിന്റെ സിനിമ ആവിഷ്‌കാരമാണ് സ്‌കൂബ്. സിനിമയുടെ ആദ്യ 5 മിനിറ്റ് പ്രേക്ഷകര്‍ക്കായി യൂട്യൂബില്‍ ലഭ്യമാക്കിയിട്ടുണ്ട്. മുഴുവന്‍ സിനിമ ഒ.ടി.ടി. പ്ലാറ്റുഫോമുകളില്‍ മാത്രമേ കാണാനാകൂ.

ആമസോണ്‍ പ്രൈം വീഡിയോ, ആപ്പില്‍ ടി.വി., ഗൂഗിള്‍ പ്ലേ, വുഡു തുടങ്ങി 15-ഓളം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ സിനിമ ലഭ്യമാണ്. മേയ് 15-ന് റിലീസായ സിനിമ ഇതുവരെയും നിരവധിപേരാണ് കണ്ടത്. 

സാക്ക് എഫ്രോണ്‍, ജിനാ റോഡ്രിഗ്യൂസ്, അമാന്‍ഡാ സേയ്ഫ്രീഡ്, വില്‍ ഫോര്‍ട്ട്, ഫ്രാങ്ക് വെല്‍ക്കര്‍ എന്നിവരാണ് സിനിമയുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ടോണി കെര്‍വോണാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Animated Film Scoob also released via OTT platforms, first 5 minutes available for free on Youtube