പ്രേതങ്ങളും ചെന്നായ്ക്കളും തമ്മിലെന്താണ് ബന്ധം? പൂര്‍ണചന്ദ്രനുദിക്കുമ്പോള്‍ ചെന്നായ്ക്കള്‍ ഓരിയിടും. തുടര്‍ന്ന് ഇരുട്ടിന്റെ മറവില്‍ കത്തുന്ന കണ്ണുകളുമായി പ്രേതങ്ങള്‍ തുറിച്ചുനോക്കും. ഇങ്ങനെയാണ് മിക്ക പ്രേതകഥകളിലും ചെന്നായ്ക്കളെ അവതരിപ്പിക്കുന്നത്.

അങ്ങ് ദൂരെ അയര്‍ലന്‍ഡില്‍ ഒരു ചെന്നായ വേട്ടക്കാരനുണ്ടായിരുന്നു. പ്രേതങ്ങളുടെ കൂട്ടുകാരായ ചെന്നായ്ക്കളെ വേട്ടയാടുന്നവരോട് ജനത്തിന് ബഹുമാനമായിരുന്നു. ചെന്നായ വേട്ടക്കാരന്‍ തന്റെ മകളേയും കൂട്ടിയാണ് കാട്ടില്‍ വേട്ടയ്ക്ക് വന്നത്. കാട്ടില്‍വെച്ച് മകള്‍ക്ക് ഒരു കൂട്ടുകാരിയെ കിട്ടി. അവള്‍ ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നില്ല. അവള്‍ക്ക് ചെന്നായ വേട്ടക്കാരോട് വെറുപ്പായിരുന്നു. യഥാര്‍ഥത്തില്‍ അവള്‍ ആരായിരുന്നു ?

ടോം മൂറും റോസ് സ്റ്റ്യൂവര്‍ട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത ആനിമേഷന്‍ സിനിമയാണ് Wolf walkers. കാട്ടിലെ കൂട്ടുകാരിയുടെ കണ്ണുകള്‍ ഇരുട്ടില്‍ ചെന്നായയുടെ കണ്ണുകള്‍പോലെ തിളങ്ങിയത് ചെന്നായ വേട്ടക്കാരന്റെ മകള്‍ കണ്ടു! അവള്‍ക്ക് സ്വന്തം അച്ഛനെ രക്ഷിക്കാന്‍ പറ്റുമോ? ഈ വര്‍ഷം അവസാനമാണ് ചിത്രം പുറത്തിറങ്ങുക.

Content highlights: a short review of upcoming animation movie wolfwalkers