ണ്ടൊക്കെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഐസ്‌ക്രീം. ഇന്നിപ്പോള്‍ ഫോണിന്റെയും ടാബിന്റെയും സ്‌ക്രീനിലേക്ക് കണ്ണുംനട്ടിരിക്കാനാണ് കൊച്ചുകുട്ടികള്‍ക്കുപോലും കമ്പം. എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ ശരാശരി മൂന്ന് മണിക്കൂര്‍ ഫോണ്‍ സ്‌ക്രീനില്‍ സമയം ചെലവിടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  8 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ അഞ്ച് മണിക്കൂറും പതിമൂന്ന് വയസ്സിന് മുകളിലുള്ളവര്‍ ആറ് മുതല്‍ ഒമ്പത് മണിക്കൂറും സ്‌ക്രീനില്‍ നോക്കിയിരിക്കുന്നവരാണ്.

കുട്ടികളുടെ ആരോഗ്യത്തെ ഫോണിന്റെയും ടാബിന്റെയും അമിത ഉപയോഗം പ്രതികൂലമായി ബാധിക്കുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ ബോധവാന്മാരായേ പറ്റൂ. ജോന്‍ ഹയാറ്റ് സംവിധാനം ചെയ്ത 'Screened out' എന്ന ഡോക്യുമെന്ററി ഈ ഉദ്ദേശ്യത്തിലുള്ളതാണ്.

കോവിഡ് 19 രോഗം കാരണം ലോകമൊട്ടുക്കും ലോക്ഡൗണ്‍ വേണ്ടിവന്നു. ഇതോടെ സ്‌കൂളില്‍ പോവാതെയും പുറത്തിറങ്ങാതെയും വീടിനകത്ത് കഴിയുന്ന കുട്ടികള്‍ ഫോണും ടാബും പണ്ടത്തേക്കാള്‍ കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിന് ഏറ്റവും യോജിച്ച ഡോക്യുമെന്ററിയാണ് സ്‌ക്രീന്‍ഡ് ഔട്ട്.

സ്‌ക്രീന്‍ സമയം നിയന്ത്രിച്ചില്ലെങ്കില്‍ അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ Screened out തീര്‍ച്ചയായും കാണണം.

Content highlights : a documentary about children's over use of mobile phones and how affecting their health