ഇത് പാമ്പിന്റെ സ്മൈലിയല്ല, സ്മൈലി പാമ്പാണ്


20 വര്‍ഷമായി പാമ്പുകളെ വളര്‍ത്തുന്ന അമേരിക്കക്കാരന്‍ ജസ്റ്റിന്‍ കോബില്‍കയാണ് ഈ സ്‌മൈലിപാമ്പിന്റെ ഉടമ.

ചിരിക്കുന്ന പാമ്പ്‌

വിഷം ചീറ്റുന്ന പാമ്പുകളെ കൂട്ടുകാർ കണ്ടിട്ടുണ്ടാകും. എന്നാൽ ചിരിക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ? അടുത്തിടെ വാർത്തകളിലെല്ലാം താരമായ ചിരിക്കുന്ന ഒരു പാമ്പുണ്ട്, സത്യമാണ്. പാമ്പ് എങ്ങനെ ചിരിക്കുമെന്ന് ആലോചിച്ച് വെറുതെ സമയം കളയേണ്ട. പാമ്പിന്റെ ശരീരത്തിലേക്ക് ഒന്നു സൂക്ഷിച്ചുനോക്കിയാൽ മതി. രണ്ട് മൂന്ന് സ്മൈലികൾ കാണാൻ പറ്റും.

പന്തുപാമ്പ് (Ball python ) ഇനത്തിൽപ്പെട്ട പാമ്പാണിത്. ആഫ്രിക്കയുടെ പടിഞ്ഞാറ്, മധ്യഭാഗങ്ങളിലാണ് ഇവയെ കാണുന്നത്. മലമ്പാമ്പ് ഇനത്തിൽപെട്ട വിഷമില്ലാത്ത പാമ്പാണ് പന്തുപാമ്പ്. എന്നാൽ ഈ ഇനത്തിൽപ്പെട്ട പാമ്പുകൾക്ക് ചിത്രത്തിൽ കാണുന്ന പോലുള്ള നിറമല്ല ഉള്ളത്. ജനിതകമാറ്റം വഴിയാണ് പാമ്പിന്റെ നിറത്തിന് വ്യത്യാസം വരുന്നത്. ചിത്രത്തിലുള്ളത് ലാവൻഡർ ആൽബിനോ പൈബാൾഡ് പന്തുപാമ്പ് (Lavender albino piebald ball python) ആണ്.

20 വർഷമായി പാമ്പുകളെ വളർത്തുന്ന അമേരിക്കക്കാരൻ ജസ്റ്റിൻ കോബിൽകയാണ് ഈ സ്മൈലിപാമ്പിന്റെ ഉടമ. ഈ പാമ്പിനെ 6,000 ഡോളറിനാണ് ( 4.37 ലക്ഷം) ജസ്റ്റിൻ വിറ്റത്.

Content highlights :rare lavender albino piebald ball python known as smile snake viral news fact

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented