
Net casting spider
വല നെയ്ത് ഇരയെ കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം ചിലന്തികളും. എന്നാൽ വല നെയ്ത് കാത്തിരിക്കാൻ ക്ഷമയില്ലാത്ത ചിലന്തികളുമുണ്ട്. ഏതുനേരവും കൈയിൽ വലയുമായി നടക്കുന്നവർ. നെറ്റ് കാസ്റ്റിംഗ് സ്പൈഡർ (Deinopidae ) എന്നാണ് ഇക്കൂട്ടരെ വിളിക്കുന്നത്. മുൻകാലുകളിൽ വലയും പിടിച്ച് ഇവ അടുത്തുവരുന്ന ഇരയെ ഭക്ഷണമാക്കുന്നു. ശരിക്കു പറഞ്ഞാൽ വല വീശി ഇരപിടിക്കുന്നവരാണ് ഈ ചിലന്തികൾ.
അവയുടെ ശരീരത്തേക്കാൾ ഇരട്ടിവലിപ്പത്തിലുള്ളതാണ് വലകൾ. ഇര അടുത്തെത്താറാകുമ്പോൾ വല വലിച്ചുനീട്ടുകയും ഇരയെ കൈക്കലാക്കുകയും ചെയ്യുന്നു. നല്ല കാഴ്ചശക്തിയാണ് ഈ ചിലന്തികൾക്ക്. രാത്രിയിൽപോലും കൃത്യമായി ഇരയെ തിരിച്ചറിയാൻ കഴിയുകയും വല എറിയാനും ഇവയ്ക്ക് കഴിയുന്നു. കണ്ണുകൾ രണ്ടെണ്ണമേ ഉള്ളൂവെങ്കിലും അവ വലുതാണ്.
Content highlights :net casting spider preying by throwing nets
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..