ഗവേഷകര്‍ കണ്ടെത്തിയ വൈറസിന് ഗ്രീക്ക് ദേവതയായ മെഡൂസയുടെ പേര് വന്നതെങ്ങനെ ?


എന്താണ് മെഡൂസയും ഈ വൈറസും തമ്മില്‍ ബന്ധം?

medusa, virus

ചിത്രത്തില്‍ കാണുന്നത് എന്താണെന്ന് മനസ്സിലായോ കൂട്ടുകാരേ? ഇതൊരുതരം വൈറസ് ആണ്. ഈ വൈറസിന് ഗവേഷകര്‍ മെഡൂസ വൈറസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രീക്ക് കഥകളിലെ ഒരു കഥാപാത്രമായ മെഡൂസയുമായി ഈ വൈറസിന് എന്താണ് ബന്ധം?

ഗ്രീക്ക് കഥകളിലെ മെഡൂസ ദേവത

മെഡൂസ എന്നൊരു ഗ്രീക്ക് ദേവതയെപ്പറ്റി കേട്ടിട്ടുണ്ടോ? തലനിറയെ വിഷസര്‍പ്പങ്ങളുള്ള മെഡൂസയുടെ മുഖത്തേക്ക് ആരെങ്കിലും നോക്കിയാല് നോക്കുന്നവര്‍ കല്ലായി മാറുമത്രെ. സുന്ദരിയായിരുന്ന മെഡൂസയ്ക്ക് അഥീനയുടെ ശാപംകൊണ്ടാണ് ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടായതെന്നാണ് കഥകള്‍ പറയുന്നത്. തന്റെ സൗന്ദര്യത്തില് അമിതമായി അഹങ്കാരം കാണിച്ച മെഡൂസയെ അഥീന ശപിച്ചതാണെന്നും, അതല്ല, കടലിന്റെ ദേവനായ പോസൈടന്‍ തന്റെ അമ്പലത്തില്‍വെച്ച് മെഡൂസയെ ആക്രമിച്ചതിലല്‍ കോപംമൂത്ത് ശാപം നല്കിയതാണെന്നുമെല്ലാം കഥകള്‍ പ്രചരിക്കുന്നുണ്ട്. പെഴ്‌സ്യൂസ് എന്ന ഗ്രീക്ക് യോദ്ധാവാണ് പിന്നീട് മെഡൂസയെ കൊല്ലുന്നത്. രാത്രി കിടന്നുറങ്ങുമ്പോള്‍ മെഡൂസയുടെ പ്രതിബിംബം തന്റെ പടച്ചട്ടയില്‍ നോക്കി തല വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചാലും തലയ്ക്കുള്ള മാന്ത്രികശേഷി നഷ്ടപ്പെട്ടിരുന്നില്ല. മെഡൂസയുടെ തല തന്റെ ആയുധമാക്കി ശത്രുക്കളെ കല്ലാക്കി മാറ്റാനും പെഴ്‌സ്യൂസിന് സാധിച്ചു.

അമീബയെ കല്ലാക്കി മാറ്റും വൈറസ്‌

എന്താണ് മെഡൂസയും ഈ വൈറസും തമ്മില്‍ ബന്ധം? വൈറസ് ബാധിച്ച അമീബ 'കല്ലായി' മാറുമെന്നതാണ് അതിലൊന്ന്. ജപ്പാനില്‍ പലയിടത്തും ചൂടുനീരുറവകളുണ്ട്, ഇതില് ഭൂരിഭാഗവും ചെളി നിറഞ്ഞിരിക്കുന്നതാണ്. അത്തരമൊരു ചെളിക്കുഴിയില്‍ നിന്നാണ് മെഡൂസ വൈറസിനെ ഗവേഷകര്‍ കണ്ടെത്തുന്നത്. താങ്കളുടെ നിലനില്പിന് ഭീഷണി വരുന്ന ഘട്ടങ്ങളില്‍ അമീബകള്‍ എന്‍സിസ്റ്റ്‌മെന്റ് എന്നൊരു വിദ്യ പ്രയോഗിക്കും. കല്ലുപോലെ ശരീരമാക്കുന്നതാണത്. സാഹചര്യങ്ങള് ഒത്തുവരുമ്പോള്‍ പഴയതുപോലെയാവുകയും ചെയ്യും. മെഡൂസ വൈറസ് ബാധിച്ചാല്‍ അമീബകള്‍ക്കുചുറ്റും കട്ടിയുള്ള ഒരു പുറന്തോട് വന്നുമൂടി അവ എന്‍സിസ്റ്റ്‌മെന്റിലേക്ക് മാറും. ഈ വൈറസിന് മെഡൂസയുമായി മറ്റൊരു സാമ്യവുമുണ്ട്. മെഡൂസയുടെ തലയിലെ പാമ്പുകളെപ്പോലെ ഇതിന്റെ ദേഹം നിറയെ രോമംപോലെയുള്ള വളര്‍ച്ചകള്‍ ഉണ്ട്. അറ്റത്ത് ഒരു ചെറിയ ഉണ്ടയും. പറഞ്ഞുവരുമ്പോള്‍ മെഡൂസയും വൈറസും സെയിം ടു സെയിം!

മെഡൂസ ഫാക്ട്‌സ്

ചെങ്കടലിലെ പവിഴങ്ങള് മെഡൂസയുടെ രക്തത്തില്‍നിന്ന് ഉണ്ടായതെന്നാണ് വിശ്വാസം.

ഡാവിന്‍ചി, ദാലി എന്നിവര്‍ മെഡൂസയുടെ കഥ ചിത്രീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് മിലിറ്ററി ബെല്റ്റ്, നെപ്പോളിയന്റെ മാര്‍ കവചം, സിസിലിയുടെ കൊടി എന്നിവയില്‍ മെഡൂസയുടെ മുഖം കാണാം.

മെഡൂസയെ വധിച്ചു എന്ന് വിശ്വസിക്കുന്ന പെഴ്‌സ്യൂസ് സിയൂസ് ദേവന്റെ മകനാണ്.

Content highlights : How did the greek goddess medusa get the name for the virus discovered by researchers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented