മലയാളത്തിലെ 'വെള്ളാന' | അറിയാം വാക്കിന്റെ കഥ


പ്രദീപ് പേരശ്ശനൂര്‍

ആനയെ പോറ്റാനുള്ള ചെലവ് ഭീമമായതിനാല്‍ ശിക്ഷാര്‍ഹനായ വ്യക്തി ദരിദ്രനായി മുടിഞ്ഞുപോകുമെന്ന പ്രതീക്ഷയിലാണ് വ്യത്യസ്തമായൊരു ശിക്ഷ രാജാവ് നല്‍കിയത്.

വാക്കിന്റെ കഥ

മലയാളികളുടെ നിത്യോപയോഗത്തിലുള്ള വാക്കുകളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

കേരളത്തിലും ഇന്ത്യയിലുമൊക്കെ ആനകളുടെ നിറം കറുപ്പാണ്. എന്നാൽ, മലയാളഭാഷയിൽ സംഭാഷണങ്ങളിലും എഴുത്തിലുമൊക്കെ 'വെള്ളാന' എന്ന പദം ധാരാളം കടന്നുവരുന്നുമുണ്ട്.

കെടുകാര്യസ്ഥത, അഴിമതി, ഉപയോഗശൂന്യത തുടങ്ങിയവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് വെള്ളാന. നമ്മുടെ മിക്ക സർക്കാർ സ്ഥാപനങ്ങളെയും ഈപദത്തോടൊപ്പം ചേർത്ത് വിമർശിച്ച് പരാമർശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഒരു സംരംഭത്തിന് അല്ലെങ്കിൽ സ്ഥാപനത്തിന് അതിന്റെ നടത്തിപ്പിനായി ചെലവിടുന്ന തുക, അതിൽനിന്ന് കിട്ടുന്ന ആദായത്തെക്കാൾ കൂടുതലാണെങ്കിലോ ആ സ്ഥാപനംകൊണ്ട് ഗുണഭോക്താക്കൾക്ക് വേണ്ടവിധ പ്രയോജനം ലഭിക്കുന്നില്ലെങ്കിലോ അത്തരം സംരംഭങ്ങളെ 'വെള്ളാന'യെന്ന് ആക്ഷേപിക്കും.

തായ്ലൻഡിലെ ഒരുരാജാവ് തന്റെ സഭാംഗത്തിന് അഴിമതിക്ക് ശിക്ഷയെന്ന നിലയിൽ പദവിയിൽനിന്ന് പിരിച്ചുവിട്ട് ഒരു വെള്ളാനയെ (പ്രത്യേകമായ ജൈവപ്രകൃതിമൂലം തായ്ലൻഡിലെ ആനകൾക്ക് കറുപ്പുനിറമല്ല) നൽകിയ കഥയിൽനിന്നാണീ വിശേഷണത്തിന്റെ ഉദ്ഭവം. ആനയെ പോറ്റാനുള്ള ചെലവ് ഭീമമായതിനാൽ ശിക്ഷാർഹനായ വ്യക്തി ദരിദ്രനായി മുടിഞ്ഞുപോകുമെന്ന പ്രതീക്ഷയിലാണ് വ്യത്യസ്തമായൊരു ശിക്ഷ രാജാവ് നൽകിയത്. ജനോപകാരമില്ലാത്ത പൊതുസ്ഥാപനങ്ങളെ പരിഹസിക്കാൻ മലയാളത്തിൽ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പൊതു നിർമാണമേഖലയിലെ അഴിമതി വെളിപ്പെടുത്തുന്ന പ്രിയദർശൻ സംവിധാനംചെയ്ത ഒരു ചലച്ചിത്രത്തിന്റെ പേര് 'വെള്ളാനകളുടെ നാട്' എന്നായിരുന്നു.

( മാതൃഭൂമി വിദ്യയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :famous malayalam word vellaana white elephant meaning and origin

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented