കോഴിക്കോട്: മാതൃഭൂമിയുടെ ശിശുദിനസമ്മാനമായ ‘കുട്ടി’യെ ഹൃദയപൂർവം വരവേറ്റ് വിദ്യാർഥികൾ. കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാൻ സഹായകമായെന്ന പ്രതികരണത്തോടെ രക്ഷിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളുടെ സന്തോഷം പങ്കുവെക്കുന്നു.

കൂട്ടുകാർക്കൊപ്പം പങ്കിടാൻ പുത്തൻവിശേഷങ്ങൾ കിട്ടിയതിന്റെ ഹരത്തിലാണ് ആദിത്യനും സുകൃതതീർഥയും ഹൃദ്യയുമൊക്കെ.

ഫോണിൽകുടുങ്ങിയ കുട്ടികൾക്ക് വ്യായാമത്തിന്റെയും കളികളുടെയും ലോകത്തിലേക്ക് വഴികാട്ടുന്നത് ഉചിതമായെന്നാണ് രക്ഷിതാക്കളുടെ പക്ഷം. ലിംഗസമത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ വീട്ടിൽനിന്നുതന്നെ തുടങ്ങണമെന്ന ആശയം ഏറെ ഇഷ്ടമായെന്ന് ഹൈസ്കൂൾ വിദ്യാർഥിനിയായ അപർണ പറയുന്നു.

കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള പാഠങ്ങൾ ഉപകാരപ്രദമാണെന്നാണ് അമ്മയായ കൃഷ്ണകുമാരിയുടെ പക്ഷം. കുട്ടികൾക്കുമാത്രമല്ല, അച്ഛനമ്മമാർക്കും ചിലതൊക്കെ പഠിക്കാനുണ്ടെന്ന് മനസ്സിലാക്കിത്തന്നു ഈ പ്രത്യേകപതിപ്പ്. അതിൽ പറഞ്ഞ സിനിമകളൊക്കെ എന്തായാലും കാണും എന്ന് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് മുഹമ്മദ് ഫയാസ്. സാധ്യതകളുടെ ലോകം തുറന്നുതരുന്നതാണ് കുട്ടിപ്പതിപ്പ് എന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായം.

‘കുട്ടി’പ്പതിപ്പിലെ ഫ്രിഡ്ജ് ഡിസൈൻ മത്സരത്തിനും ആവേശകരമായ പ്രതികരണമാണ് കുട്ടികളിൽനിന്നുണ്ടാവുന്നത്. ഭാവി ഡിസൈനർമാരെ കണ്ടെത്താൻ ഹെയ് ർ നടത്തുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഉഗ്രൻ സമ്മാനങ്ങളാണ്.

Content Highlights: children warmly welocmes mathrubhumi kutti