ന്ത്യയില്‍ ആദ്യത്തെ ശിശുദിന സ്റ്റാമ്പ് പുറത്തിറങ്ങിയിട്ട് 57 വര്‍ഷമായി. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ഇന്ത്യന്‍ തപാല്‍വകുപ്പ് ആദ്യമായി ശിശുദിന സ്റ്റാമ്പ് തയ്യാറാക്കിയത് 1957 നവംബര്‍ 14-ന് ആണ്.

ആദ്യവര്‍ഷംതന്നെ മൂന്ന് ശിശുദിന സ്റ്റാമ്പുകളാണ് തപാല്‍വകുപ്പ് പുറത്തിറക്കിയത്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി, 1977,2006 വര്‍ഷങ്ങളില്‍ രണ്ടു സ്റ്റാമ്പുകള്‍ വീതവും മറ്റു വര്‍ഷങ്ങളില്‍ ഓരോ സ്റ്റാമ്പ് വീതവുമാണ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ 1965, 67, 68, 69, 70, 72, 79, 88, 89 എന്നീ വര്‍ഷങ്ങളില്‍ പല കാരണങ്ങളാല്‍ ശിശുദിന സ്റ്റാമ്പ് ഇറങ്ങിയിരുന്നില്ല.

പ്രധാന സ്റ്റാമ്പുകള്‍

ശിശുദിനവുമായി ബന്ധപ്പെട്ട് വിവിധ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ പ്രധാന സ്റ്റാമ്പുകള്‍ ഇവയാണ്.

1960 - നാലു കുട്ടികള്‍ ക്യാരം ബോര്‍ഡ് കളിക്കുകയും ഭൂഗോളം നോക്കി രാജ്യങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ മുദ്രണം ചെയ്ത 15 പൈസയുടെ സ്റ്റാമ്പ്

1977 - രണ്ടു കുട്ടികള്‍ കളിപ്പാവയുമായി ബെഞ്ചിലിരിക്കുന്ന ചിത്രമുള്ള സ്റ്റാമ്പ്. വില ഒരു രൂപ.

1978 - കൊച്ചു ബാലന്‍ പൂവന്‍ കോഴിയെ തോളിലേറ്റി നില്‍ക്കുന്ന ചിത്രം. 25 പൈസയാണ് വില.

1985 - 50 പൈസയുടെ ഈ സ്റ്റാമ്പില്‍ ഒരു പെണ്‍കുട്ടി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ചിത്രമാണുള്ളത്.

1987 - കൊച്ചു വീടിനുമുന്നില്‍ നില്‍ക്കുന്ന രണ്ട് കുട്ടികളുടെ ചിത്രവുമായി പുറത്തിറങ്ങിയ 60 പൈസയുടെ സ്റ്റാമ്പ്.

1994 - രണ്ടു കുട്ടികള്‍ മലയുടെ താഴ്വരയില്‍നിന്നും പൂപറിക്കുന്ന ചിത്രമുള്ള ഒരു രൂപയുടെ സ്റ്റാമ്പ്.

1998 - Empowered Girl, Empowered society എന്ന് ആലേഖനം ചെയ്ത് ഒരു കുട്ടി പുസ്തകം നോക്കുന്ന ചിത്രം. വില മൂന്ന് രൂപ.

2000 - മൂന്നു രൂപയുടെ ഈ സ്റ്റാമ്പില്‍ 'മൈ ബെസ്റ്റ് ഫ്രന്‍ഡ്' എന്ന് ആലേഖനം ചെയ്ത് ഒരു പെണ്‍കുട്ടി ആനയുടെ മസ്തകത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രം അച്ചടിച്ചിരിക്കുന്നു.

2001 - ബഹിരാകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രവുമായി പുറത്തിറങ്ങിയ നാലു രൂപയുടെ സ്റ്റാമ്പ്.

Content highlights : story of children's day stamps