ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് അവതരിപ്പിക്കുന്നു കുട്ടികളുടെ ആനിമേഷൻ നാടകം: ചാച്ചാജി. കുട്ടികൾ കഥാപാത്രങ്ങളായി വരുന്ന നാടകം തയ്യാറാക്കിയിരിക്കുന്നത് സതീഷ് ജി. നായർ ആണ്. കുട്ടികളും ചാച്ചാജിയും കഥാപാത്രങ്ങളായി വരുന്ന നാടകം വ്യത്യസ്തമായ ഒരു അറിവ് കുട്ടികൾക്ക് സമ്മാനിക്കുന്നു.

നാടകത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഗൗതം രഞ്ജിത്ത്, ഫർസാന പർവീൻ, ആഗ്നേയ് പദ്മരാജ് എന്നിവരാണ്. നാടകത്തിന്റെ വരയും ആനിമേഷനും നിർവഹിച്ചിരിക്കുന്നത് ബാലു വി.യും ശ്രീലാൽ എ.ജി.യും ചേർന്നാണ്. ശബ്ദം ധനൂജ് ആർ.എസ്.

Content highlights :a children's day animation drama