ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ബെന്നു എന്ന ഇടഞ്ഞ കൊമ്പന്‍


By സുരേന്ദ്രന്‍ പുന്നശ്ശേരി

1 min read
Read later
Print
Share

പതിനായിരക്കണക്കിന് കി.മീ. വേഗത്തില്‍ വന്ന് അത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ഒരു നഗരമോ ജനനിബിന്ധമായ പ്രദേശമോ കത്തിച്ചാമ്പലാകും.

Image : AP

ബെന്നു എന്ന ക്ഷുദ്രഗ്രഹത്തെപ്പറ്റി മുന്‍പ് വിശദീകരിച്ചതാണ്. അടുത്ത നൂറ്റാണ്ടില്‍ത്തന്നെ അത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ പറയുന്നത്. ബെന്നു എന്നത് അപകടകാരിയായ ഒരു ക്ഷുദ്രഗ്രഹമാണ്. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന PHO (പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ഒബ്ജക്ട്)കളുടെ ഗണത്തിലാണ് അതിന്റെ സ്ഥാനം. ഏതാണ്ട് 500 മീറ്റര്‍ വ്യാസമുള്ള വലിയൊരു പാറ. പക്ഷേ, പതിനായിരക്കണക്കിന് കി.മീ. വേഗത്തില്‍ വന്ന് അത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ഒരു നഗരമോ ജനനിബിന്ധമായ പ്രദേശമോ കത്തിച്ചാമ്പലാകും.

2182 സെപ്റ്റംബര്‍ 24ന് അത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് നാസ പറയുന്നതിന്റെ ചുരുക്കം.ഇത്തരം അനേകായിരം ഭീകരന്മാരെ മാനത്ത് കണ്ടേക്കും. അവ എപ്പോള്‍ വരുമെന്നോ എങ്ങനെ വരുമെന്നോ ആര്‍ക്കുമറിയില്ല. ലോകമെമ്പാടും വാനനിരീക്ഷകര്‍ കണ്ണിലെണ്ണയൊഴിച്ച് അവയെ കാത്തിരിപ്പുണ്ട്. ചക്രവാളത്തിലെവിടെയെങ്കിലും ഇത്തരം ഭീകരര്‍ തലപൊക്കിയാല്‍ അവരെ തിരിച്ചറിയാന്‍ കെല്പുള്ള കംപ്യൂട്ടര്‍ നിയന്ത്രിത ടെലസ്‌കോപ്പിക് സംവിധാനങ്ങള്‍ നമുക്കുണ്ട്. പക്ഷേ, ഈ ഭീകരര്‍ എപ്പോഴും നമ്മുടെ കണ്ണുവെട്ടിക്കാം.

വെറും ഒരു വ്യാഴവട്ടം മുന്‍പ് മാത്രമാണ് ബെന്നുവിനെ മനുഷ്യര്‍ കണ്ടെത്തുന്നത്. എന്നാലതിന്റെ പാത തിരിച്ചറിഞ്ഞതോടെ വാനനിരീക്ഷകര്‍ക്ക് ഉറക്കമില്ലാതായി. കാരണം ഭൂമി കടന്നുപോകുന്ന വഴിയില്‍ വിദൂരമല്ലാത്ത ഭാവിയില്‍ അവന്‍ കടന്നുവരും. അല്ലെങ്കില്‍ അവനെപ്പോലെ മറ്റൊരു ഭീകരനാവാം, നാംഎന്തുചെയ്യും. ഭീകരന്റെ വഴിതെറ്റിച്ചുവിടാം. വഴിക്കുവെച്ച് പൊട്ടിച്ച് തകര്‍ക്കാം, അങ്ങനെ പലതും ചെയ്യാം. പക്ഷേ, അത് അത്ര എളുപ്പമല്ല. ഇതിനായി നാം ക്ഷുദ്രഗ്രഹങ്ങളെ വിശദമായി പഠിക്കേണ്ടതുണ്ട്.

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content highlights : bennu asteroid hitting earth says nasa fact

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented