ജന്മനാട്ടില്‍ വിജയിക്കാതെ പോയ വിനോദം; അറിയാം സുഡോക്കുവിന്റെ കഥ


തയ്യാറാക്കിയത്: വരുണ്‍ പി. മാവേലില്‍

സുഡോക്കുവിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത് 2004-ല്‍ ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസില്‍ പ്രസിദ്ധീകരിച്ച ശേഷമാണ്.

Image : Gettyimages

സുഡോക്കു എന്ന പേര് കേള്‍ക്കാത്ത കൂട്ടുകാരുണ്ടോ? സംഖ്യകള്‍ വെച്ചുള്ള ഈ കളി നമുക്കെല്ലാം സുപരിചിതമാണ്. സുഡോക്കു എന്ന സംഖ്യാ സമസ്യാ വിനോദത്തെ ജനപ്രിയമാക്കിയ ജാപ്പനീസ് പ്രസാധകന്‍ മക്കി കാജി അടുത്തിടെ അന്തരിച്ചിരുന്നു. സുഡോക്കുവിനെ അന്താരാഷ്ട്രതലത്തില്‍ ജനകീയമാക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കൂട്ടുകാര്‍ക്കായി ചില സുഡോക്കു വിശേഷങ്ങള്‍...

സുഡോക്കുവിന്റെ ഉദയം

1983-ല്‍ നിക്കോളിയെന്ന വിനോദമാസികയുടെ ചീഫ് എക്‌സിക്യുട്ടീവ് ആയിരിക്കെയാണ് മക്കി സംഖ്യകള്‍ ഉപയോഗിച്ചുള്ള വിനോദം പ്രസിദ്ധീകരിച്ചത്. തുടക്കത്തില്‍ 'സുജി-വാ- ഡോകുഷിന്‍-നി-കഗിരു' എന്ന പേരിലാണ് ജപ്പാനില്‍ ഇതറിയപ്പെട്ടത്. പിന്നീട് മക്കിയാണ് സുഡോക്കു എന്ന് പേര് നല്‍കിയത്. ഒറ്റ അക്കം അല്ലെങ്കില്‍ വേറിട്ട് നില്‍ക്കുന്നത് എന്നാണ് ഈ വാക്കിന് ജാപ്പനീസ് ഭാഷയില്‍ അര്‍ഥം. സുഡോക്കുവിന് ജപ്പാനില്‍ വലിയ പ്രചാരം ലഭിച്ചില്ലെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഈ വിനോദം ഏറ്റെടുത്തു. സുഡോക്കുവിന്റെ പ്രചാരണാര്‍ഥം മക്കി ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. യു.എസില്‍ സുഡോക്കുവിന്റെ പുതിയ പതിപ്പ് രൂപപ്പെടുത്തിയെങ്കിലും സുഡോക്കു അറിയപ്പെടുന്നത് മക്കിയുടെ പേരിലാണ്.

സുഡോക്കുവിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത് 2004-ല്‍ ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസില്‍ പ്രസിദ്ധീകരിച്ച ശേഷമാണ്. 100 രാജ്യങ്ങളിലായി ഏകദേശം ഇരുപത് കോടി സുഡോക്കു ആരാധകരുണ്ടെന്നാണ് കണക്കാക്കുന്നത്.

സുഡോക്കു കളങ്ങള്‍

സുഡോക്കു കളം ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ഇവിടെ ഒരു 9ഃ9 ചതുരക്കളത്തെ ഒമ്പത് 3ഃ3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു. ആകെ 81 കളങ്ങള്‍. ചില കളങ്ങളില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങളില്‍ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കളങ്ങളില്‍ നിയമാനുസൃതമായി അക്കങ്ങള്‍ എഴുതിച്ചേര്‍ക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം. ഓരോ കള്ളിയെയും റീജിയണ്‍ എന്നും തന്നിരിക്കുന്ന സംഖ്യകളെ ഗിവണ്‍സ് എന്നും പറയുന്നു.

sudoku

കുട്ടികളുടെ സുഡോക്കു

സാധാരണ കാണുന്ന 9 ഃ 9 സുഡോക്കുവിനു പകരം 4 ഃ 4 വലുപ്പമുള്ള സുഡോക്കു കുട്ടികള്‍ക്കുവേണ്ടി നിര്‍മിക്കാറുണ്ട്. ഒന്ന് മുതല്‍ നാല് വരെയുള്ള അക്കങ്ങളാണ് കുട്ടികളുടെ സുഡോക്കുവില്‍ ഉപയോഗിക്കുന്നത്.

maki kaji
മക്കി കാജി

ഉപജ്ഞാതാവ്

18-ാം നൂറ്റാണ്ടില്‍ സ്വിസ്സ് ഗണിതശാസ്ത്രജ്ഞനായ ലിയോണ്‍ഹാര്‍ഡ് യൂളറാണ് സുഡോക്കുവിന്റെ ഉപജ്ഞാതാവ്. എന്നാല്‍ ഇന്ന് കാണുന്നപോലുള്ള രൂപത്തിലായിരുന്നില്ല അത്.

Content highlights : an interesting story about sudoku game origin japan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented