രാത്രിയിരുട്ടില്‍ തൊടിയില്‍ നീളെ
നക്ഷത്രങ്ങള്‍ മിന്നുന്നു

പൂക്കള്‍ക്കരികെ ഇലകള്‍ക്കരികെ
പൊന്നിന്‍ വെട്ടം തൂകുന്നു

ആകാശത്തെ നക്ഷത്രങ്ങള്‍
ഭൂമിയിലെങ്ങനെ വന്നമ്മേ ?

ഉണ്ണിക്കുട്ടന്‍ ചോദ്യവുമായി
അമ്മക്കരികില്‍ നില്‍ക്കുമ്പോള്‍
അമ്മ പറഞ്ഞു താരകമല്ലത്
മിന്നാമിന്നിപ്പൊന്‍വെട്ടം

മിന്നാമിന്നാമിന്നികള്‍ മിന്നുമ്പോള്‍
ചുറ്റും വെട്ടം വിതറുന്നു!

Content highlights: kids poem, minnaminni