ടവേളയില്ലാതെ കരയുന്ന ദ്രുതാഹു. കോഴിക്കോട് കക്കയത്തുനിന്നുള്ള കക്കയമെൻസിസ്, കണ്ണുകൾ രണ്ടു വൈരക്കല്ലെടുത്തു വച്ച മാതിരിയുള്ള വെള്ളിക്കണ്ണൻ... പശ്ചിമഘട്ടത്തിൽനിന്ന് തവള സമൂഹത്തിലേക്ക് പുതിയതായി ശാസ്ത്രലോകം പരിചയപ്പെടുത്തിയ അഞ്ചെണ്ണത്തിൽ പെട്ടതാണ് ഈ ഇലത്തവളകൾ.

ഡെൽഹി സർവകലാശാലയും പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെ.എഫ്.ആർ.ഐ.) ചേർന്ന് 10 വർഷമായി നടത്തിവന്ന പഠനത്തിലാണ് അഞ്ച് പുത്തൻ തവളകളെതിരിച്ചറിഞ്ഞത്.

മുട്ടയിൽനിന്ന് വാൽമാക്രികളാവാതെ നേരിട്ട് കുഞ്ഞുങ്ങളാവുന്ന ഇനം തവളകളുടെ ഗണത്തിൽ പെടുന്നവയാണ് കണ്ടെത്തിയ അഞ്ചെണ്ണവും. എല്ലാത്തിന്റെയും പരമാവധി നീളം മൂന്ന് സെന്റിമീറ്റർ മാത്രം. ഇലത്തവളകളാണ്. ഇതോടെ കേരളത്തിലെ തവളകളുടെ ഇനങ്ങളുടെ എണ്ണം 170 ആയി ഉയർന്നു. ഇന്ത്യയിൽ അഞ്ഞൂറോളവും ലോകത്ത് എണ്ണായിരത്തോളവും ഇനം തവളകളാണുള്ളത്.

five frogs

ഡെൽഹി സർവകലാശാലയിലെ അധ്യാപകരായ എസ്.ഡി. ബിജു, റോബിൻ സുയേഷ്, ഗവേഷകയായ സൊനാലി ഗാർഗ്, കെ.എഫ്.ആർ.ഐ.യിലെ സന്ദീപ്ദാസ്, മിനാസോട്ട് സർവകലാശാലയിലെ അധ്യാപകൻ മാർക്ക് എബീ എന്നിവരാണ് ഗവേഷണത്തിനു പിന്നിൽ. കണ്ടെത്തലിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ജേണലായ പീർജെയിൽ പ്രസിദ്ധീകരിച്ചു.

Content highlights :researchers discovered five new species shrub frogs in western ghats