പ്രതീകാത്മകചിത്രം | Image : Gettyimages
പല നിറങ്ങളിലും ആകൃതികളിലും കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പൂക്കളിലൊന്നാണ് ഓര്‍ക്കിഡ്. പൂക്കള്‍ പെട്ടെന്ന് കൊഴിയുകയില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. പൂക്കളോട് ഇഷ്ടമുള്ള ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു പൂവാണ് ഓര്‍ക്കിഡ്. ഓര്‍ക്കിഡ് പൂക്കളില്‍ വൃത്തികെട്ടവ ഉണ്ടോ ? ഇല്ല എന്ന് പറയാനാണ് പോകുന്നതെങ്കില്‍ ഒന്ന് ആലോചിക്കണം. ഓര്‍ക്കിഡുകളിലെ വൃത്തികെട്ട പുതിയ ഇനത്തെ (World's ugliest orchid) ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ലണ്ടനിലെ ക്യുവിലുള്ള റോയല്‍ ബോട്ടണിക് ഗാര്‍ഡനാണ് മഡഗാസ്കര്‍ വനങ്ങളില്‍നിന്ന് ഏറ്റവും മോശപ്പെട്ട ഓര്‍ക്കിഡ് ഇനത്തെ കണ്ടെത്തിയിരിക്കുന്നത്.
ഗാസ്ട്രോഡിയ അഗ്നിസെല്ലസ് (Gastrodia agnicellus) എന്നാണ് ഇതിന് പേര്. ക്യുവിലെ ശാസ്ത്രജ്ഞരും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഓര്‍ക്കിഡ് പൂവിനെ തിരഞ്ഞെടുത്തത്. പതിനൊന്ന് മില്ലിമീറ്ററുള്ള ഈ പൂവ് വളരെ ചെറുതും തവിട്ടുനിറത്തിലുമുള്ളതാണ്. പോഷകാഹാരത്തിനായി ഓര്‍ക്കിഡ് ഫംഗസിനെ ആശ്രയിച്ചിരിക്കുന്നു. ഈ ഇനത്തിന് ഭീഷണി നേരിടുന്നുണ്ടെങ്കിലും ദേശീയ ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അവയ്ക്ക് സംരക്ഷണമുണ്ട്. ഈ വര്‍ഷം കണ്ടെത്തിയവയില്‍ യു.കെ.യിലെ വെബ്കാപ് ടോഡ്സ്റ്റൂള് കൂണും 2010-ലെ തെക്കന്‍ നമീബിയയിലുള്ള വിചിത്രമായ ഒരു കുറ്റിച്ചെടിയും (Strange shrub) ഉള്‍പ്പെട്ടു.
ഈ കുറ്റിച്ചെടിയെ ഒരു ജനുസിലും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ കണ്ടെത്തിയിരിക്കുന്ന ഈ കുറ്റിച്ചെടി പുതിയ ഇനം മാത്രമല്ല പുതിയ ഒരു ജനുസ്സ് കൂടിയാണ്. ടിഗാനോഫൈറ്റന് കാരസെന്സ് (Tiganophyton karasense) എന്ന് ഇതിനെ വിളിക്കുന്നു. ഏറ്റവും പുതിയ ഈ കണ്ടെത്തലുകളെ ക്യുവിലെ മുതിര്‍ന്ന ഗവേഷണ തലവനായ മാര്ട്ടിന് ചീക്ക് സ്വാഗതം ചെയ്തു. അഞ്ചില്‍ രണ്ട് സസ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതിനാല്‍ സസ്യങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും സസ്യങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് മുമ്പ് അവയെ കണ്ടെത്താനും തിരിച്ചറിയാനും പേര് നല്‍കാനും സംരക്ഷിക്കാനുമുള്ള സമയമാണ് ഇത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Content highlights : world's ugliest orchid flower found in madagascar forests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..