കുട്ടികൾ അവരുടെ നല്ലപ്രവൃത്തിയിലൂടെ സൂപ്പർഹീറോകളാകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ മുമ്പും കണ്ടിട്ടുണ്ടാകും. സൂപ്പർഹീറോകളാകാൻ വേണ്ടി കുട്ടികൾ ഒന്നും ചെയ്യുന്നില്ല.
ഐഎഫ്എസ് ഓഫീസറായ സുശന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലെ പെൺകുട്ടിയും അങ്ങനെ സാഹചര്യംകൊണ്ടാണ് സൂപ്പർഹീറോ ആയി മാറുന്നത്.

മഴ നനയാതെ നായയെ കുടയിൽ നിർത്താൻ ശ്രമിക്കുന്ന ചെറിയ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽനിന്ന് പ്രശംസ ഏറ്റുവാങ്ങുന്നതിൽ അതിശയോക്തിയില്ല. 12 സെക്കന്റുള്ള ആ വീഡിയോയിൽ പെൺകുട്ടി ഒരു കുടയുമായി നായയുടെ പിന്നാലെ കൂടുന്നതായി കാണാം. നായ നടക്കുമ്പോൾ അവൾ കുടയുമായി അതിന്റെ പിന്നാലെ കൂടുന്നു. നായയെ മഴയിൽനിന്ന് സംരക്ഷിക്കുക എന്നതുതന്നെയാണ് കുട്ടിയുടെ ലക്ഷ്യം.

മഴ നനയാതിരിക്കാൻ ആ പെൺകുട്ടി ശരീരമാകെ മൂടുന്ന തരത്തിലുള്ള റെയിൻകോട്ടും ധരിച്ചിട്ടുണ്ട്. വീഡിയോയിൽ കാണുന്ന സ്ഥലം ഏതെന്നോ കുട്ടിയുടെ പേരെന്തെന്നോ തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമല്ല. പെൺകുട്ടിയുടെ നല്ലമനസിനെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററിൽ നിരവധി പേർ കമന്റുകളിട്ടു.

Content highlights :viral video of a little girl protects a dog in rain with her umberlla