ഹോംവർക്ക് ചെയ്യുന്നതിനിടയിൽ ക്ഷീണിച്ച് ഉറങ്ങിപ്പോയതാണ് തായ്വാൻ സ്വദേശിയായ ഒരു കുട്ടി. ഉറങ്ങിയെഴുന്നേറ്റപ്പോൾ വലത്തേ കവിളിൽ പല്ലിയുടെ പാട്! ഇതെന്ത് സംഗതി എന്ന് അത്ഭുതപ്പെടേണ്ട, കുട്ടി ഉറങ്ങിവീണത് ഒരു പല്ലിയുടെ മേലേക്കായിരുന്നു.

നല്ല ക്ഷീണമായിരുന്നതുകൊണ്ട് അവൻ അതൊന്നും അറിഞ്ഞില്ല. ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് കാര്യം പിടികിട്ടിയത്. എന്തായാലും സംഭവം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടി.

ജാക്സൺ ലൂ എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഹോംവർക്ക് ചെയ്തുകൊണ്ടിരുന്ന പുസ്തകത്തിൽ ഒരു പല്ലി ചത്തുകിടക്കുന്ന ചിത്രവും ഒപ്പമുണ്ട്. നിരവധി ആളുകളാണ് ചിത്രം കണ്ട് ഞെട്ടി രസകരമായ പല കമന്റുകളും പങ്കുവെച്ചു. കുട്ടി കിടന്നപ്പോഴാകും പല്ലി ചത്തുപോയതെന്ന് ചിലർ അഭിപ്രായപ്പെട്ടു. എനിക്ക് ചൈനീസ് അറിയില്ലെന്നും, പക്ഷേ ഈ ചിത്രം വളരെയധികം സംസാരിക്കുന്നു എന്നും ഒരാൾ കമന്റ് ചെയ്തു. പല്ലിയും കുട്ടിയും ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നു.

Content highlights :viral pic of a little boy sleeping on dead lizard while doing homework