ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തിളങ്ങി ഹാബിറ്റാറ്റ് സ്‌കൂളിലെ കുട്ടികള്‍


2014 മുതലാണ് ഹാബിറ്റാറ്റ് സ്‌കൂള്‍, പാഠഭാഗങ്ങള്‍ക്കൊപ്പം കുട്ടികളെ കോഡിങ് പഠിപ്പിക്കുവാന്‍ ആരംഭിച്ചത്.

പ്രതീകാത്മകചിത്രം

ദുബായ്: യു.എ.ഇ വിഷൻ 2021-ന്റെയും, യു.എ.ഇ. സ്ട്രാറ്റജി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് 2031-ന്റെയും ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് മത്സരങ്ങളിൽ ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാർഥികൾ വിജയികളായി. കോഡിങ്ങിന്റെ പല വിഭാഗങ്ങളായ വെബ് ഡെവലപ്മെന്റ്, പൈത്തൺ, വെക്സ്- വി.ആർ കോഡ്, ഡ്രോൺ, ടിങ്കർ എന്നിവയിലാണ് ഹാബിറ്റാറ്റ് സ്കൂൾ കുട്ടികൾ തിളങ്ങിയത്. വെബ് ഡെവലപ്മെന്റിൽ തൗഹീദാ ഇസ്ലാം, ഹാബിറ്റാറ്റ് സ്കൂളിന്റെ ഭാഗമായ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ആദില നവാസ്, പൈത്തൺ ക്യാറ്റഗറി രണ്ടിൽ കാർത്തിക് ശർമ്മ, ആർ.ഓ.വിയിൽ നിഖിൽ അന്ന, അമൽദേവ് ശിവദാസ്, ആദിത്യ ഹരീഷ്, വെക്സ്- വി ആർ ക്യാറ്റഗറി ഒന്നിൽ അർഹം അനീസ് ശൈഖ്, ഇഹാൻ അഫീഖ്, വൈശാഖൻ ഇൻബാദുരൈ എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഗ്രേഡ് ഒന്ന് മുതൽ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്നതും, കുട്ടികളുടെ കോഡിങ് കഴിവുകളെ പ്രചോദിപ്പിക്കുവാൻ എല്ലാ വർഷവും ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈബർ സ്ക്വയറിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതുമാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്ന് സി.ഇ.ഒ - അക്കാദമിക്സ് ആദിൽ സി.ടി അഭിപ്രായപ്പെട്ടു. 2014 മുതലാണ് ഹാബിറ്റാറ്റ് സ്കൂൾ, പാഠഭാഗങ്ങൾക്കൊപ്പം കുട്ടികളെ കോഡിങ് പഠിപ്പിക്കുവാൻ ആരംഭിച്ചത്. ഒരു ലക്ഷത്തോളം ഗോൾഡൻ വിസകൾ കോഡേഴ്സിനായി യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്തതിൽ ഹാബിറ്റാറ്റ് സ്കൂളിലെ കുട്ടി കോഡേഴ്സും പ്രതീക്ഷയിലാണ്.

competition winners

Content highlights :uae vision 2021 strategy of artificial intelligence and robotics competition for school students

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented