പയോഗം കഴിഞ്ഞാല്‍ കുപ്പയിലേക്ക് കുപ്പികള്‍ വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കണമെന്നാണ് രണ്ടാംക്ലാസുകാരി നിധിയയുടെ ഉപദേശം. ആ കുപ്പികള്‍ പിന്നെ എന്തുചെയ്യണമെന്നും നിധിയ നമുക്ക് കാണിച്ചുതരും. പാഴ്​വസ്തുക്കളായി വലിച്ചെറിഞ്ഞ് പൊട്ടിച്ച് അപകടം ഉണ്ടാക്കുകയും പറമ്പിനെ നശിപ്പിക്കുകയും ചെയ്യുന്ന കുപ്പികളാണ് നിധിയയുടെ ക്യാന്‍വാസ്. ഇതില്‍ വിരിയുന്നത് പ്രകൃതിയിലെ പുഷ്പങ്ങളും ചെടികളും പക്ഷികളും മാത്രമല്ല, കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണുകളിലെ കഥാപാത്രങ്ങളുമുണ്ട്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനിടെയാണ് മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ മകള്‍ നിധിയ വരയുടെ ലോകത്തെത്തിയത്. കുപ്പികള്‍ക്ക് ചായം നല്‍കുന്ന മകളുടെ കുഞ്ഞുമനസ്സിനെ അച്ചന്‍ രഘുവും അമ്മ പ്രസീദയും തിരിച്ചറിഞ്ഞു. ഇവര്‍ വിവിധ വര്‍ണങ്ങളും അതില്‍ ശാല്‍പ്പങ്ങള്‍ ഒട്ടിച്ചെടുക്കാനുള്ള പശയും വാങ്ങി നല്‍കി. ഇടം കൈക്ക് വഴക്കം കൂടുതലുള്ള മകളുടെ കലാവിരുതുകള്‍കൊണ്ട് ദിവസങ്ങള്‍ക്കകം വീട് നിറഞ്ഞു. ഇതിനിടെ വരയുടെ ലോകത്തേക്ക് നയിക്കാന്‍ ഗുരുവായി ശില്‍പ്പിയും കലാകാരനുമായ അയല്‍വാസി മനു ഒയാസിസും എത്തി.

തുമ്പമണ്‍ എന്‍.എസ്.കെ.ഫൗണ്ടേഷനിലെ വിദ്യാര്‍ഥിനിയായ നിധിയ ഇപ്പോള്‍ ബോട്ടില്‍ ആര്‍ട്ട് എന്ന കലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. യൂട്യൂബിലൂടെ ചിത്രരചനയുടെ പുതിയ മാനങ്ങള്‍ തേടുന്നുമുണ്ട്.

Content highlights : two years old nidhiya draw paintings in abandoned bottles