ശ്ചിമഘട്ടത്തിലെ തുമ്പികളുടെ കൂട്ടത്തിലേക്ക് രണ്ടു പുതിയ ഇനം സൂചിത്തുമ്പികള്‍ കൂടി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍നിന്നാണ് പുതിയ ഇനങ്ങളെ കണ്ടെത്തിയത്. മനുഷ്യന്റെ നടുവിരലിന്റെ നീളം വരും. തിരുവനന്തപുരം ആസ്ഥാനമായ ട്രാവന്‍കൂര്‍ നേച്വര്‍ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരും മുംബൈയിലെ ഗവേഷകരും ചേര്‍ന്ന സംഘമാണ് കണ്ടെത്തലിനു പിന്നില്‍. 

ഡോ. ശ്രീറാം ബാക്കറേ, പ്രതിമ പവാര്‍, സുനില്‍ ബോയിട്ടേ, കേരളത്തില്‍നിന്ന് ഡോ. കലേഷ് സദാശിവന്‍, വിനയന്‍ നായര്‍ എന്നിവരാണ് സംഘാംഗങ്ങള്‍. യൂഫിയ (Euphaea ) ജനുസില്‍പ്പെട്ട യൂഫിയ തോഷിഗാരെന്‍സിസ് (Euphaea thoshegarensis), യൂഫിയ സുഡോഡിസ്പാര്‍ (Euphaea pseudodispaar ) എന്നിവയാണ് പുതിയ സ്പീഷീസുകള്‍. സൂചിത്തുമ്പികളിലെ ഒരു കുടുംബമായ അരുവിയനില്‍പെട്ട തുമ്പിയാണ് തെക്കന്‍ അരുവിയന്‍ അഥവാ യൂഫിയ കാര്‍ഡിനാലിസ് (ശാസ്ത്രീയനാമം). 

HAPPY to share the good news ..... Two new SPECIES of damselflies discovered from Western Ghats Researchers from TORG...

Posted by Sunil Bhoite on Monday, 26 April 2021

ഈ തുമ്പിയോട് സാമ്യമുള്ളതാണ് പുതിയതായി കണ്ടെത്തിയ യൂഫിയ തോഷിഗാരെന്‍സിസ്. യൂഫിയ തോഷിഗാരെന്‍സിസിന്റെ പിന്‍കാലുകളുടെ മുകള്‍ഭാഗത്ത് കറുപ്പുനിറവും കാര്‍ഡിനാലിസിന്റേത് ചുവപ്പുനിറവുമാണെന്നതാണ് ഒരു വ്യത്യാസം. പുതിയ രണ്ടു സ്പീഷീസുകളും മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ തൊഷീഗാര്‍, കാസ് തടാകം എന്നിവിടങ്ങളിലെ ഉയര്‍ന്ന അരുവികള്‍ക്ക് സമീപമാണ് കാണുന്നത്. പുതിയ തുമ്പികളുടെ വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് ത്രെറ്റെന്‍ഡ് ടാക്സ യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content highlights : two new species of damselfly have been discovered in maharashtra and kerala