ലോക്ഡൗണ്‍ ദിനങ്ങള്‍ വിരസമായില്ല, വെറ്റിലക്കൃഷിയില്‍ വിജയിച്ച് ഈ കുട്ടിക്കര്‍ഷകര്‍


കൃഷി വരുമാനമാര്‍ഗമാണെന്നു തിരിച്ചറിഞ്ഞതോടെ പച്ചക്കറിക്കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണിവര്‍.

ചാലിയാറിലെ കുട്ടിക്കർഷകരായ ഷാദിലും ഷാമിലും വെറ്റിലത്തോട്ടത്തിൽ

നിലമ്പൂര്‍ : ലോക്ഡൗണിന്റെ വിരസതയൊന്നും ചാലിയാറിലെ ഷാദിലിനെയും ഷാമിലിനെയും ബാധിക്കില്ല. കാരണം ഇരട്ടകളായ രണ്ടുപേരും കൃഷിയുടെ തിരക്കിലാണ്. ലോക്ഡൗണില്‍ ക്ലാസുകളില്ലാതെ ഇരിക്കുമ്പോഴാണ് ഇവര്‍ ഒഴിവുസമയം ഫലപ്രദമായി ചെലവഴിക്കാമെന്നു കരുതുന്നതും കൃഷിയിലേക്കിറങ്ങുന്നതും. അങ്ങനെയാണ് വെറ്റിലക്കൃഷി തുടങ്ങുന്നത്.

ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കല്ലേങ്ങല്‍ ഷബീറലിയുടെയും റംലത്തിന്റെയും ഇരട്ടക്കുട്ടികളാണ് ഷാദിലും ഷാമിലും. എരഞ്ഞിമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരായ ഇവര്‍ ലോക്ഡൗണ്‍ വന്നതോടെയാണ് കൃഷിയിലേക്കിറങ്ങിയത്. അതോടെ, ഉമ്മയുടെ പിതാവും പരമ്പരാഗത കര്‍ഷകനുമായ പുളിക്കല്‍ താഴെപറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ കൃഷിയിടത്തില്‍ വെറ്റിലക്കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പിന്തുണയുമായി ഇവര്‍ക്കൊപ്പമെത്തി.

കാലിയായിക്കിടന്ന സ്ഥലമൊരുക്കി കൃഷി തുടങ്ങി. കവുങ്ങിന്റെ അലകുകള്‍കൊണ്ട് പന്തല്‍ കെട്ടി അധികം സൂര്യപ്രകാശം ഏല്‍ക്കാതെ മുകളില്‍ വലയും കെട്ടി. ലോക്ഡൗണ്‍ കാലമായതിനാല്‍ 80 വെറ്റിലകള്‍ അടങ്ങിയ ഒരു കെട്ടിന് 40 രൂപയേ ലഭിക്കുന്നുള്ളൂ. എങ്കിലും ഇവര്‍ സംതൃപ്തരാണ്. സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റും കൃഷിയിലൂടെ സമ്പാദിക്കുന്നതിനുപുറമെ ഈ കോവിഡ് നാളുകളില്‍ തങ്ങളുടെ കൃഷിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഒരുവിഹിതം മാതാപിതാക്കള്‍ക്കും നല്‍കും. ഭൂമിയില്‍ പണിയെടുത്താല്‍ മണ്ണില്‍ നമുക്ക് പൊന്നുവിളയിക്കാം എന്ന് ഇവര്‍ പറയുന്നു. ജൈവകൃഷി രീതിയാണ് പ്രയോഗിക്കുന്നത്.

ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവചേര്‍ത്ത മിശ്രിതമാണ് വളം. നനയ്ക്കുന്നതിന് സ്പ്രിംഗ്‌ളര്‍ ഉപയോഗിച്ചിരുന്നു. ഇടമഴ ലഭിച്ചതിനാല്‍ ഇപ്പോള്‍ നനയ്ക്കുന്നില്ല. കുട്ടിക്കര്‍ഷകരുടെ കൃഷിയിടത്തില്‍ കരുത്തോടെ വളര്‍ന്നുനില്‍ക്കുന്ന വെറ്റില കാണാം. കൃഷി വരുമാനമാര്‍ഗമാണെന്നു തിരിച്ചറിഞ്ഞതോടെ പച്ചക്കറിക്കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണിവര്‍. കൃഷിക്കൊപ്പം പഠനത്തിലും മിടുക്കരാണ് ഈ ഇരട്ടകള്‍.

Content highlights : twin brothers in nilambur cultivating betel in lockdown days

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented