ണ്ണൂർ : നെയിംസ്ലിപ്പുകൾ നിർമിച്ച് വാക്സിൻ ചലഞ്ചിന് പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് കുട്ടികൾ. കിഴക്കുംഭാഗത്തുകാരനായ എട്ടാം ക്ലാസുകാരൻ സായുഷ് നെയിംസ്ലിപ്പ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജന്മാരായ ശ്രീനന്ദും സിദ്ധാർഥും.

പടന്നക്കര ബി.യു.പി. സ്കൂളിലെ വിദ്യാർഥികളാണ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദ്. സിദ്ധാർഥ് രണ്ടാംതരത്തിലാണ് പഠിക്കുന്നത്. സായൂഷ് എ.കെ.ജി. സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംതരത്തിലാണ്. അഞ്ഞൂറോളം നെയിംസ്ലിപ്പുകൾ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. ആകർഷണീയമായ നെയിംസ്ലിപ്പുകൾ കണ്ട് അഭിനന്ദനങ്ങളുടെ പ്രവാഹം. ഇതോടെ ചാലഞ്ചിന് പിന്തുണയുമായി സ്കൂൾ അധികൃതരും പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവർത്തരും രംഗത്തെത്തി.

ക്രൈം ബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻ കുട്ടി, എ.കെ..ജി സ്മാരക ഹയർ സെക്കൻഡറിയിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ, പടന്നക്കര ബി.യു.പി. സ്കൂൾ അധികൃതർ നെയിംസ്ലിപ്പുകൾ ചലഞ്ചിന് ഐക്യദാർഢ്യമുമായി എത്തി. കൂടുതൽ നെയിം സ്ലിപ്പുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇവർ. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറും.

Content highlights :three kids made nameslips raise money for vaccine challenge