നാട്ടിലെ ഏറ്റവും മികച്ച തല്ലിപ്പൊളി കുടുംബം  എന്ന പേര് സമ്പാദിച്ച കുടുംബമാണ് കാറ്റി മിച്ചലിന്റെത്. കാറ്റിയുടെ അച്ഛന്‍ റിക്, അമ്മ ലിന്റാ, അനിയന്‍ ആരന്‍, കുടുംബ നായ മോഞ്ചി എന്നിവരടങ്ങുന്ന മിച്ചല്‍ കുടുംബത്തിനകത്ത് എന്നും ശണ്ഠയാണ്. കാറ്റിക് സിനിമാപിടിത്തത്തില്‍ വലിയ കമ്പമാണ്. അവള്‍ കാലിഫോര്‍ണിയയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ വീട്ടില്‍നിന്ന് പുറപ്പെടവേ, അച്ഛന്‍ റിക്കുമായി ശണ്ഠകൂടവേ, കാറ്റിയുടെ ലാപ്‌ടോപ്പ് നിലത്ത് വീണുടഞ്ഞു. കാറ്റിക്ക് കലികയറി. മകളെയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ അച്ഛന്‍ ഒരുപായം ചെയ്തു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കുടുംബസമേതം തല്ലിപ്പൊളി കാറില്‍ യാത്ര!

അതിനിടയില്‍ റോബോട്ട് നിര്‍മാണ കമ്പനിയിലെ അതിബുദ്ധിമാന്മാരായ റോബോട്ടുകള്‍ ഫാക്ടറിയില്‍നിന്ന് പുറത്തുചാടി. മനുഷ്യര്‍ പറയുന്നത് അനുസരിക്കാതെ മനുഷ്യരെ ഒന്നടങ്കടം ശൂന്യാകാശത്തേക്ക് പറഞ്ഞുവിടാനുള്ള പദ്ധതികളുമായിട്ടാണ് റോബോട്ടുകള്‍ പുറത്തിറങ്ങിയിട്ടുള്ളത്.
പക്ഷേ, റോബോട്ടുകള്‍ക്കറിയില്ലായിരുന്നു മിച്ചല്‍കുടുംബം ഫാക്ടറിക്കടുത്തുള്ള റോഡിലൂടെ തല്ലിപ്പൊളി കാറില്‍ അതിവേഗത്തില്‍ വരുന്നുണ്ടെന്ന്! മൈക്കല്‍ റിയാണ്ട സംവിധാനം ചെയ്ത The Mitchells Vs The Machines ഈ വര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടങ്ങി.

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content highlights : The Mitchells Vs The Machines movie in netflix