മുഹമ്മദ് ഫറാഷ് നിർമിച്ച ആനകൾക്കൊപ്പം
തിരൂർ: കുട്ടിക്കാലത്ത് ബി.പി. അങ്ങാടി നേർച്ച കാണാൻപോയത് മുഹമ്മദ് ഫറാഷിന് ഒരിക്കലും മറക്കാൻ കഴിയില്ല. നേർച്ചയ്ക്ക് കൊടിവരവിൽ അണിനിരത്തിയ ആനകളെ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. അങ്ങനെ മുഹമ്മദ് ഫറാഷ് ഇമ്മിണി ബല്യ ആനക്കമ്പക്കാരനായി.
ഒരാനയെ സ്വന്തമാക്കുകയെന്നത് ഏറെ അകലമുള്ള സ്വപ്നമാണെന്ന് ഫറാഷിനറിയാം. ഒടുവിൽ സ്കൂൾ അടച്ചപ്പോൾ സിമന്റ്, തെർമോക്കോൾ, പശ, നൂൽ എന്നിവകൊണ്ട് ആനക്കുട്ടികളെ ഉണ്ടാക്കാൻ അവൻ ശ്രമം തുടങ്ങി. കഠിനാധ്വാനം വിജയം കണ്ടു. സിമന്റിലും തെർമോക്കോൾ കൊണ്ടും പശയും നൂലും ഉപയോഗിച്ച് ആനയെ ഉണ്ടാക്കി അതിന് പെയിന്റടിച്ച് ചന്തംകൂട്ടി.
ഇപ്പോൾ 20 'ആനകൾ' സ്വന്തമുള്ള ആളായി ഫറാഷ്. പക്ഷേ ചിലത് സുഹൃത്തുക്കൾ വാങ്ങിക്കൊണ്ടുപോയിട്ടുണ്ട്. വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ സ്വദേശിയും തിരൂർ ഫോറിൻ മാർക്കറ്റിലെ വാച്ചുകട ജോലിക്കാരനുമായ ചെമ്പയിൽ ഹനീഫയുടെയും സലീനയുടെയും മകനാണ് മുഹമ്മദ് ഫറാഷ്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്. എസ്.എസ്. പത്താംക്ലാസ് വിദ്യാർഥിയാണ്.
മാതാപിതാക്കളും ക്ലാസ് അധ്യാപിക സുനീറയും തന്റെ ഈ ഉദ്യമത്തിൽ ഏറെ പ്രോത്സാഹനം നൽകുന്നുണ്ടെന്ന് ഫറാഷ് പറഞ്ഞു. പെരുന്നാൾ കഴിഞ്ഞാൽ അഞ്ചടി ഉയരമുള്ള ഒരാനയെ നിർമ്മിക്കാനാണ് ഫറാഷിന്റെ ആഗ്രഹം. നിഹാൽ, ഷമ്മാസ് എന്നിവരാണ് സഹോദരങ്ങൾ.
Content highlights :tenth standard student muhammad farash is a elephant lover and make tiny elephant models
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..