ത്തുവയസുകാരൻ റെയൻഷ് രചിച്ച ജ്യോതിശാസ്ത്രഗ്രന്ഥം The universe : the past, the present and the future ബഹിരാകാശത്തെ കുറിച്ചുള്ള ചില അറിവുകൾ പകർന്നുതരുന്നതാണ്. അഞ്ച് വയസുള്ളപ്പോഴാണ് റെയൻഷിന് ബഹിരാകാശവിഷയങ്ങളിൽ താൽപര്യം ഉണ്ടാകുന്നത്. രാത്രികാലങ്ങളിൽ ആകാശത്തെ നിരീക്ഷിക്കുകയും പല സംശയങ്ങൾക്കും ഉത്തരം അന്വേഷിക്കുകയും ചെയ്തിരുന്നത് പതിവായിരുന്നു. തുടർന്ന് ജ്യോതിശാസ്ത്രപുസ്തകങ്ങൾ വായിക്കാൻ തുടങ്ങുകയും ബഹിരാകാശത്തെ പറ്റിയുള്ള വീഡിയോകൾ കണ്ട് അറിവ് വർദ്ധിപ്പിക്കാനും തുടങ്ങി. അങ്ങനെ ഏഴുവയസുള്ളപ്പോൾ പുസ്തകങ്ങളിൽനിന്നും വീഡിയോകളിൽനിന്നും നേടിയ അറിവുകൾ ഉപയോഗിച്ച് ഒരു പുസ്തകം തയ്യാറാക്കാൻ തീരുമാനിച്ചു.

തന്റെ അറിവിനെ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ വേണ്ടിയാണ് പുസ്തകം എഴുതിയതെന്ന് പറയുന്നു റെയൻഷ്. പൈതഗോറസ് സിദ്ധാന്തം മുതൽ തമോദ്വാരസിദ്ധാന്തത്തെപ്പറ്റി വരെയുള്ള റെയൻഷിന്റെ അറിവ് കുടുംബത്തിൽപോലു അവിശ്വസനീയതയുണ്ടാക്കി. അഞ്ച് വയസുമുതൽ ടാബിൽ കളിക്കാൻ തുടങ്ങുകയും ബഹിരാകാശവിഷയങ്ങളിൽ താല്പര്യം തോന്നിത്തുടങ്ങുകയും ചെയ്തിരുന്നുവെന്ന് റെയൻഷിന്റെ അമ്മ സോഹിനി റൂത്ത് പറയുന്നു. ആ പ്രായത്തിൽ തന്നെ അവൻ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. പിന്നീട് ഈ അറിവെല്ലാം വെച്ച് പുസ്തകം എഴുതാനും തുടങ്ങി.

ശാസ്ത്രത്തിന്റെ ജ്യോതിശാസ്ത്രത്തിന്റെയും പ്രാധാന്യത്തെപ്പറ്റി പറയുന്ന പുസ്തകമാണ് റെയൻഷ് എഴുതിയിരിക്കുന്നത്. പ്രപഞ്ചത്തേക്കാൾ പഴയതായ നക്ഷത്രത്തെപ്പറ്റി, മഹാവിസ്ഫോടനകാലത്ത് സംഭവിച്ചത്, മൾട്ടിവേഴ്സ് സിദ്ധാന്തങ്ങൾ, അൽബർട്ട് ഐൻസ്റ്റീനും ഐസ്ക് ന്യൂട്ടനും തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്. കൊൽക്കത്തയിലാണ് റെയൻഷ് താമസിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന രണ്ടാമത്തെ പുസ്തകം ഗണിതശാസ്ത്രത്തെപ്പറ്റിയാണ്.

Content highlights :ten year old boy reyansh wrote a book on astrophysics