ഇ-മെയില്‍ ചതിച്ചെങ്കിലെന്താ, ആയിഷക്കുട്ടിക്ക് സമ്മാനവുമായി പോലീസ് വീട്ടിലെത്തി


സംസ്ഥാന പോലീസ് പരിസ്ഥിതി ദിനത്തില്‍ നടത്തിയ ചിത്രരചനാ മത്സരമാണ് സംഭവങ്ങളുടെ തുടക്കം.

പോലീസ് അസോസിയേഷൻ തൃശ്ശൂർ സിറ്റി യൂണിറ്റ് ഭാരവാഹികൾ ഉപഹാരവുമായി ആയിഷയുടെ വീട്ടിൽ എത്തിയപ്പോൾ

ത്സരത്തിൽനിന്ന് ആയിഷ എന്ന ഏഴുവയസ്സുകാരി പുറത്തായത് ഇ-മെയിൽ ചതിച്ചതു കൊണ്ടായിരുന്നു. ചിത്രം വരച്ച് വീട്ടിലെ ഷെൽഫ് സമ്മാനങ്ങൾകൊണ്ട് നിറച്ച ആയിഷയ്ക്ക് ഉണ്ടായ നിരാശ, പുഞ്ചിരിക്ക് വഴി മാറിയത് സമ്മാനപ്പൊതിയുമായി കുറേ പോലീസുകാർ വീട്ടിൽ വന്നപ്പോഴായിരുന്നു.

സംസ്ഥാന പോലീസ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ചിത്രരചനാ മത്സരമാണ് സംഭവങ്ങളുടെ തുടക്കം. രചനകൾ ഇ-മെയിലായി അയക്കേണ്ടത് ജൂൺ അഞ്ചിന് രാത്രി 12- ന് മുമ്പായിരുന്നു. രാത്രി 10 മണിയോടെ ആയിഷ വരച്ച ചിത്രം അമ്മ ഷഹബാന മെയിൽ ചെയ്തു. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ മെയിൽ പോയിട്ടില്ല എന്ന സന്ദേശം വന്നു.

തൃശ്ശൂർ നഗരത്തിൽ ഷൊർണൂർ റോഡിലെ ഫ്ലാറ്റിൽ താമസക്കാരാണ് ആയിഷയും കുടുംബവും. ഷഹബാനയുടെ ബാപ്പയും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റുമായ ഷൗക്കത്തലി, പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനായ പ്രവീണിനോട് കാര്യം പറഞ്ഞു.

പോലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയായ പ്രവീൺ, പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടെങ്കിലും മത്സരത്തിൽ ഉൾക്കൊള്ളിക്കാൻ നിർവാഹമില്ലെന്നറിഞ്ഞു. അതോടെ തൃശ്ശൂർ സിറ്റി പോലീസിലെ അസോസിയേഷൻ ഭാരവാഹികളോട്, ആയിഷയുടെ വീട്ടിലെത്തി സമ്മാനം കൈമാറാൻ പ്രവീൺ നിർദേശിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പ്രസിഡന്റ് സി.ജി. മധുസൂദനൻ, ജോയിന്റ് സെക്രട്ടറി കെ.സി. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം സി.വി. മധു എന്നിവർ ഉപഹാരവുമായി ആയിഷയെ തേടിയെത്തി. ദേവമാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആയിഷ. ആയിഷയുടെ പിതാവ് ബെനിസർ ഗൾഫിലാണ്.

Content highlights :state police coordinate a environment day drawing competition and after seventh standard ayisha not participate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented