ശ്രീനന്ദ്
സൗരയൂഥത്തിലെ കൗതുകങ്ങള്‍ തേടിയുള്ള അന്വേഷണം ആറുവയസ്സുകാരന് ശ്രീനന്ദിനെ എത്തിച്ചത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍. മൂന്നുമിനിറ്റിനുള്ളില്‍ സൗരയൂഥത്തെക്കുറിച്ചുള്ള 75 പൊതുചോദ്യങ്ങള്ക്ക് ഉത്തരം നല്‍കിയാണ് ഈ കുരുന്ന് റെക്കോഡ് സ്വന്തമാക്കിയത്.
നേരത്തേതന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്-2022-ല്‍ ഇടംപിടിച്ചിരുന്നു ശ്രീനന്ദ്. അതിനുശേഷമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് സ്വന്തമാക്കിയത്. ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് പനവില്കല്ലാറ്റ് വീട്ടില്‍ അരുണിന്റെയും മലപ്പുറം ആനമങ്ങാട് തെക്കേതില്‍ ധന്യയുടെയും മകനാണ്. കുടുംബത്തിനൊപ്പം മുംബൈയിലാണ് താമസം.

ശാസ്ത്രവിഷയങ്ങളോടുള്ള താത്പര്യമാണ് ശ്രീനന്ദിനെ സൗരയൂഥത്തിന്റെ അറിവുകളിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രക്ഷിതാക്കള്‍ നല്കി.
Content highlights : six year old kerala boy sreenand wins asia book of records in curious solar system questions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..