ചായ്പൻകുഴി ഗവ. യു.പി. സ്കൂളിൽ ആറാം ക്ലാസുകാരൻ കെ.എസ്. ശ്രേയസ്സിന്റെ ചിത്രപ്രദർശനത്തിൽനിന്ന്
നിറങ്ങളോടൊപ്പം നന്മയും ചേര്‍ത്ത് വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ ശ്രേയസ്സ് വിറ്റത് സഹപാഠിക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ മൊബൈല്‍ വാങ്ങി നല്‍കാന്‍. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനാണ് ചായ്പന്‍കുഴി ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയായ കെ.എസ്. ശ്രേയസ്സ് ചിത്രംവര തുടങ്ങിയത്. ചിത്രങ്ങള്‍ സ്‌കൂളിലെ മലയാളം അധ്യാപിക ടി.എസ്. ലിജിക്ക് അയച്ചുകൊടുത്തപ്പോള്‍ ടീച്ചര്‍ പ്രോത്സാഹിപ്പിച്ചു. ഇതോടെ പ്രകൃതിയും പൂക്കളും പക്ഷികളുമെല്ലാം കടലാസില്‍ ജനിച്ചു.
നൂറിലേറെ ചിത്രങ്ങളായപ്പോഴാണ് സ്‌കൂളില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തിയാലോ എന്ന് അധ്യാപകര്‍ ആലോചിച്ചത്. ഈ ചിത്രങ്ങള്‍ വിറ്റ് പണം ലഭിച്ചാല്‍ ആ പണംകൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ തന്റെ സഹപാഠിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ശ്രേയസ്സാണ് അധ്യാപകരോട് ആവശ്യപ്പെട്ടത്. ചിത്രം വിറ്റുകിട്ടിയത് 8,000 രൂപയാണ്. എക്സ് സര്‍വീസ്മെന്‍ ആയ കാലായില്‍ ഷിനുവും ചായ്പന്‍കുഴി സ്‌കൂളിലെ താത്കാലിക അധ്യാപിക അഖിലയുമാണ് ശ്രേയസ്സിന്റെ മാതാപിതാക്കള്‍.
Content highlights : shreyas a school student draw pictures and sold and give a mobile phone for classmate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..