ഇമ്മിണി ബല്ല്യ സുല്‍ത്താന് ദൃശ്യവിരുന്നൊരുക്കി കുട്ടികള്‍


എറണാകുളം റവന്യൂ ജില്ലയിലെ 14 ഉപജില്ലകളില്‍ നിന്നുള്ള വിവിധ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.

ബഷീർ കഥാപാത്രങ്ങളുമായി വിവിധ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ദൃശ്യവിരുന്നിൽനിന്ന്

കൊച്ചി: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റി 'ഇമ്മണി ബല്ല്യ സുൽത്താൻ' എന്ന പേരിൽ ദൃശ്യവിരുന്നൊരുക്കി. എറണാകുളം റവന്യൂ ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നുള്ള വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. ബഷീറിന്റെ മതിലുകൾ, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു, ഭൂമിയുടെ അവകാശികൾ, വിശ്വ വിഖ്യാതമായ മൂക്ക്, പ്രേമലേഖനം, ആനപ്പൂട, തേൻമാവ്, മുച്ചീട്ടുകളിക്കാരന്റെ മകൾ, ഭാർഗവീ നിലയം, പൂവമ്പഴം തുടങ്ങിയ കൃതികളുടെ ദൃശ്യാവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്.

മന്ത്രി പി. രാജീവ്, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, രാജീവ് രവി, സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം, നടൻ സൈജു കുറുപ്പ്, നടിമാരായ പ്രിയങ്ക നായർ, അതിഥി രവി എന്നിവർ ആശംസ നേർന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ സിംല കാസിം, ഉപജില്ല കോ-ഓർഡിനേറ്റർമാരായ പി.വി. എൽദോസ്, എം.ആർ. ശൈലേഷ്, വി.കെ. വസന്ത, സി.എസ്. വിഷ്ണുരാജ് എന്നിവർ നേതൃത്വം നൽകി.

Content highlights :school students in ernakulam district presenting vaikom muhammad basheer characters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented