പാഴ്വസ്തുക്കളാൽ നിർമിച്ച കുഞ്ഞൻ വാഹനങ്ങളുമായി മുഹമ്മദ് റസീൽ
തിരൂർ:മുഹമ്മദ് റസീൽ എന്ന പ്ലസ് വണ്‍ വിദ്യാർഥി പാഴ്വസ്തുക്കൾകൊണ്ട് ആദ്യം പിതാവിന്റെ ഓട്ടോറിക്ഷയുടെ മാതൃകയാണു നിർമിച്ചത്. ഇപ്പോൾ വീട് കുഞ്ഞൻ വാഹനങ്ങളുടെ ഒരു ഷോറൂമായി. അസ്സൽ വാഹനങ്ങളെ വെല്ലുന്ന രീതിയിലാണ് മുഹമ്മദ് റസീൽ പാഴ്വസ്തുക്കൾകൊണ്ട് കാറുകളും കൺടെയ്നർ ലോറിയും വാനും ബസുമൊക്കെ നിർമിച്ചിട്ടുള്ളത്. തിരൂരിലെ ഓട്ടോഡ്രൈവർ പഴംകുളങ്ങരയിലെ തടത്തിൽപറമ്പിൽ സിദ്ദിഖിന്റെയും സാജിദയുടെയും മകൻ മുഹമ്മദ് റസീൽ അങ്ങനെ തന്റെ 16-ാം വയസ്സിൽ തന്നെ കുഞ്ഞൻ വാഹനങ്ങളുടെ നിർമാതാവായി.
ശാസ്ത്രമേളയ്ക്ക് കൊണ്ടുപോകാൻ കട്ടികുറഞ്ഞ കാർഡ് ബോർഡിൽ പിതാവിന്റെ ഓട്ടോറിക്ഷയുടെ മാതൃകയുണ്ടാക്കി റസീൽ. പക്ഷേ, എടുത്തുകൊണ്ടുപോകാൻ നോക്കിയപ്പോൾ പൊളിഞ്ഞുവീണു. അന്ന് നിർമാണത്തിന്റെ ഗുട്ടൻസ് മുഴുവൻ അറിയില്ലായിരുന്നു. കോവിഡ് ഒന്നാംതരംഗം വന്ന് താൻ പഠിക്കുന്ന പഴംകുളങ്ങര എ.എം.എസ്. ഹയർസെക്കൻഡറി സ്കൂൾ അടച്ചതോടെ ഈരംഗത്ത് കൂടുതൽ ഗവേഷണം നടത്തി. കൂടുതൽ സൂക്ഷ്മതയോടെ കുഞ്ഞൻ വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇപ്പോൾ വിവിധ മോഡലുകളിലുള്ള കുഞ്ഞൻ വാഹനങ്ങൾ മുഹമ്മദ് റസീലിന്റെ വീട്ടിലുണ്ട്. വലിയ വാഹനങ്ങളുടെ വിവിധ മോഡലുകളുണ്ടാക്കണമെന്നും അവയുടെ ഷോറൂമിൽ ജോലിചെയ്യണമെന്നുമാണ് ആഗ്രഹമെന്ന് മുഹമ്മദ് റസീൽ പറയുന്നു. റമീസ്, റംഷീദ എന്നിവരാണ് സഹോദരങ്ങൾ.
Content highlights :plusone student muhammed raseel made tiny vechicles model from waste materials
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..