ശ്രീലാൽ എ.ജി. വരച്ച ചിത്രം
കോവിഡ് മഹാമാരിക്കിടയിലും ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമായി നടന്നു. പരിമിതികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കുട്ടികള്‍ വളരെ സന്തോഷത്തോടെ ആടിയും പാടിയും ചെടി നട്ടുമൊക്കെ വളരെ വ്യത്യസ്തമായ ആഘോഷങ്ങളില്‍ സജീവമായി. മലപ്പുറം ജില്ലയിലെ പരിയാരം സെന്‍ട്രല്‍ എയുപി സ്കൂളിലെ പ്രവേശനോത്സവം ചിത്രം വരയിലൂടെയാണ് വ്യത്യസ്തമായത്.
മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റ് ശ്രീലാല്‍ എ.ജി.യാണ് ഓണ്‍ലൈന്‍ വഴി ചിത്രം വരച്ചുകൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. കോവിഡിന് മുമ്പുള്ള പ്രവേശനോത്സവത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ചിത്രം. തോളില്‍ ബാഗും തൂക്കി സ്കൂളിലേക്കിറങ്ങുന്ന കുട്ടികളും ഒപ്പം പൂക്കളും സൂര്യനും പൂമ്പാറ്റയുമെല്ലാം പശ്ചാത്തലത്തില്‍ നിറയുന്നതാണ് ചിത്രം.
Content highlights : online academic year 2021 inauguration with illustration in pcaups pariyaram
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..