തിനൊന്ന് വയസുകാരൻ ലിയോയുടെ മനസ്സിൽ മുഴുവൻ ലോക റെസ്ലിങ് ചാമ്പ്യന്മാരാണ്. തടിമാടന്മാരായ ചാമ്പ്യന്മാരെ ഇടിച്ചിട്ട് തോല്പിക്കുന്ന സ്വപ്നങ്ങൾ ധാരാളം കാണാറുണ്ട് ലിയോ. ഭാവിയിൽ ലോക റെസ്ലിങ് ചാമ്പ്യനാകുകയാണ് ലിയോയുടെ ലക്ഷ്യം. ലിയോ സ്വപ്നത്തിൽ വലിയ ചാമ്പ്യനാണെങ്കിലും യാഥാർഥ്യം നേരെ മറിച്ചായിരുന്നു. സ്കൂളിൽ ഇത്തിരി കൈക്കരുത്തുള്ള പയ്യന്മാരൊക്കെ ലിയോയെ ഓടിക്കും. പലപ്പോഴും അവരിൽനിന്ന് ഇടിയും വാങ്ങാറുണ്ട്. റെസ്ലിങ് ചാമ്പ്യനാകുക എന്നത് തന്റെ വെറും സ്വപ്നമാണെന്ന് മനസിലാക്കി നിരാശനായി കഴിയവെയാണ് ആ അത്ഭുതം സംഭവിച്ചത്.

ജേ കരാസ് സംവിധാനം ചെയ്ത The main event ഒരു കൊച്ചു ചാമ്പ്യന്റെ കഥ പറയുന്നു. സേത് കെർ ആണ് ലിയോയായി അഭിനയിക്കുന്നത്. സ്കൂളിൽ തന്നെ കളിയാക്കുന്നവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് ലിയോ റെസ്ലിങിലെ സൂപ്പർതാരമായി തീർന്നതെങ്ങനെ ? നിലവിലുള്ള ലോകചാമ്പ്യന്മാരെയെല്ലാം മലർത്തിയടിക്കാൻ പതിനൊന്ന് വയസ്സുകാരൻ ലിയോക്ക് എങ്ങനെ സാധിച്ചു ? നെറ്റ്ഫ്ളിക്സിലൂടെയാണ് Main Event ന്റെ റിലീസ്.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :netflix movie the main event of a elevn years old boy lio become a wrestling superstar story