വേനൽക്കാലത്ത്, സ്കൂൾ കുട്ടികൾക്കായി നാസ ഒരുക്കുന്ന മിഷൻ ടു മാർസ് സ്റ്റുഡന്റ് ചലഞ്ച് ഉപയോഗിച്ച് ചൊവ്വയുടെ ഏറ്റവും പുതിയ പര്യവേക്ഷണത്തിൽ നിങ്ങളുടെ കുട്ടികളേയും പങ്കാളികളാക്കുക. 7 ആഴ്ചത്തെ ഹാൻഡ്-ഓൺ പ്രവർത്തനങ്ങൾ കുട്ടികളെചൊവ്വയെക്കുറിച്ച്കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിക്കുന്നു. ഒരു ദൗത്യം ആസൂത്രണം ചെയ്യുക, വിക്ഷേപിക്കുക, ലാൻഡിംഗ് ചെയ്യുക, ഉപരിതല പര്യവേക്ഷണം ചെയ്യുക എന്നിവയിലുള്ള നിലവിലെ ചൊവ്വാ പര്യവേക്ഷണത്തെ ആണ് കുട്ടികളെ പരിചയപ്പെടുത്തുന്നത്.

ചൊവ്വാ പര്യവേക്ഷണത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന ഓരോ ഘട്ടത്തിലും വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നു കാണിക്കുന്നതിന് ഒരു മണിക്കൂർ പരിശീലന പരമ്പരയാണ് ഒരുക്കിയിരിക്കുന്നത്. ചൊവ്വയെ പര്യവേക്ഷണം ചെയ്യുന്ന ശാസ്ത്രം, എഞ്ചിനീയറിംഗ്, കല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓൺലൈനിലേക്ക് വിവിധ പ്രവർത്തന ശൈലികൾ അവതരിപ്പിക്കും.ഓരോ പരിശീലനത്തിലും കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും, കൂടാതെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലെ അനുഭവങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ അന്തിമ പരിശീലന സമയംനീക്കിവയ്ക്കും.

മിഷൻ ടു മാർസ് സ്റ്റുഡന്റ് ചലഞ്ചിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യാം 

Content highlights :mission to mars student challenge summer camp register now