midori
ഓസ്ട്രേലിയ ജന്മദേശമായ, കടുത്ത വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സസ്തനിയാണ് കോല (Koala). കാട്ടിൽ ഇവ 13 മുതൽ 18 വർഷം വരെ ജീവിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ജപ്പാനിലെ അവാജി ഫാം പാർക്ക് ഇംഗ്ലണ്ടിൽ വസിക്കുന്ന മിഡോരി എന്ന കോല ജീവിതത്തിന്റെ ശരാശരി പ്രായത്തെ മറികടന്ന് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. മൃഗശാലകളിൽ ജീവിച്ചിരിക്കുന്ന കോലകളിൽ ഏറ്റവും പ്രായ ചെന്ന കോലയാണ് മിഡോരി. ഗിന്നസ് ലോക റെക്കോർഡിലും ഇടംനേടിയിരിക്കുകയാണ് ഈ വിരുതൻ! മിഡോരി വിക്ടോറിയ ഇനത്തിൽപെട്ട കോലയാണ്. ക്വീൻസ്ലാൻഡിൽ താമസിക്കുന്ന കോലകളേക്കാൾ വലുപ്പമുള്ളതും കട്ടിയുള്ള രോമങ്ങളോടുകൂടിയതുമാണ് വിക്ടോറിയ കോലകൾ. മിഡോരിക്ക് പ്രായം 24 ആണ്.
വിക്ടോറിയ കോലകൾ കാട്ടിൽ 20 വർഷം വരെ താമസിക്കുന്നു. മനുഷ്യന്റെ ആയുസുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മനുഷ്യന്റെ 110 വയസിനു തുല്ല്യമാണ് മിഡോരിയുടെ 24 വയസ്. എന്നാൽ പ്രായത്തിന്റേതായ അവശതകളൊന്നുമില്ല മിഡോരിക്ക്. മരങ്ങളിൽ കയറാനും ഭക്ഷണം സ്വന്തമായി കണ്ടെത്താനും മൃഗശാല സന്ദർശിക്കാനെത്തുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനും മിഡോരിക്ക് കഴിയുന്നു. ഇത്രയും വലിയ ബഹുമതി മിഡോരിക്ക് ലഭിച്ചതിൽ താൻ നന്ദിയുള്ളവനാണെന്നും ഇത് ധാരാളം ആളുകൾക്ക് മിഡോരിയെക്കുറിച്ച് അറിയാൻ അവസരമൊരുക്കുമെന്നും മൃഗശാലയിലെ മുതിർന്ന ഉദ്യോഗസ്ഥനായ കസുഹിക്കോ ടഹാര പറഞ്ഞു.
1997 ഫെബ്രുവരി ഒന്നിന് ഓസ്ട്രേലിയയിലായിരുന്നു മിഡോരിയുടെ ജനനം. 2003-ൽ യാൻചെപ് നാഷണൽ പാർക്കിൽ നിന്ന് മഡോരി ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ച്വറൽ മ്യൂസിയത്തിലേക്ക് എത്തി. ആ വർഷം തന്നെ അവൾ മറ്റു നാല് കോലകൾക്കൊപ്പം ഇംഗ്ലണ്ട് പാർക്കിലെത്തി. ആദ്യകാലത്ത് മിഡോരി വളരെ മെലിഞ്ഞവളും നിസഹായയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇത്രയും കാലം അതിജീവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറയുന്നു. മിഡോരിയുടെ ഇത്രയും കാലത്തെ ജീവിതം അത്ഭുതപ്പെടുത്തുന്നതാണെന്നാണ് അധികൃതരുടെ അഭിപ്രായം.
Content highlights :Midori holds guinness world record for oldest living koala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..