Image : Gettyimages
താരസമൂഹത്തെ മേനിയിലാവാഹിച്ച ചോലക്കറുമ്പിത്തവള (Melanobatrachus indicus) മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഔദ്യോഗികചിഹ്നമാകാനുള്ള തയ്യാറെടുപ്പിലാണ്. പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ച് തെക്കൻ മേഖലയിൽമാത്രം കാണുന്ന ചോലക്കറുമ്പികളെക്കുറിച്ച് അധികമാളുകൾ അറിയുംമുമ്പേ അവർ വംശനാശഭീഷണിയിലായി. ചോലവനങ്ങളിലെ ഉയരംകൂടിയ പ്രദേശങ്ങളാണ് ആവാസകേന്ദ്രം. അപൂർവമായേ കാണാനാവൂ. പരിണാമപരമായി പ്രാധാന്യമുള്ള ചോലത്തവളകളുടെ അടുത്ത ബന്ധുക്കളുള്ളത് അങ്ങ് ആഫ്രിക്കയിലെ ടാൻസാനിയയിലാണ്.
സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടന്റെ എഡ്ജ് ഫെലോഷിപ്പ് നേടി പശ്ചിമഘട്ടത്തിലെ ചോലത്തവളകളെക്കുറിച്ച് പഠിക്കുന്ന പാലക്കാട് ചിറ്റൂർ സ്വദേശി കെ.പി. രാജ്കുമാർ ആണ് മതികെട്ടാൻചോലയിലെ പ്രധാനിയായി ചോലക്കറുമ്പിയെ ശുപാർശ ചെയ്തത്. പ്രാധാന്യം മനസ്സിലാക്കി വനംവകുപ്പ് അതേറ്റെടുത്തു. പരിണാമപരമായി പ്രാധാന്യമുള്ള, വംശനാശഭീഷണിയുള്ള ജീവികളെക്കുറിച്ച് പഠിക്കാനാണ് എഡ്ജ് ഫെലോഷിപ്പ് നൽകുന്നത്. ഏകദേശം 10.25 ലക്ഷം രൂപയാണ് തുക. കേരളത്തിലെ ചോലവനങ്ങളെ സംരക്ഷിക്കാൻ ചോലക്കറുമ്പിയെ പ്രതീകമായി ഉയർത്തിക്കാട്ടുകയാണ് ഗവേഷകരുടെയും വനംവകുപ്പിന്റെയും ലക്ഷ്യം. ഒപ്പം അടുത്ത 20 കൊല്ലത്തിനുള്ളിൽ ചോലക്കറുമ്പികളുടെ അംഗസംഖ്യ വർധിപ്പിക്കുകയും.

Content highlights :melanobatrachus indicus rare frog species spotted in western ghats very endangered
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..