സൂപ്പര്‍ ഹീറോ ആയി ഏഷ്യക്കാരന്‍; പന്ത്രണ്ട് തരം ആയോധന മുറകള്‍ പയറ്റി 'ഷാങ് ചി'


1 min read
Read later
Print
Share

ദൈവികശക്തിയുള്ള ദശവളയങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് 'ഷാങ് ചി'.

ട്രെയിലറിൽ നിന്ന്‌

2018-ല്‍ മാര്‍വെല്‍ സ്റ്റുഡിയോ ഒരു ആഫ്രിക്കക്കാരനെ 'ബ്ലാക് പാന്തര്‍' എന്ന സിനിമയിലൂടെ സൂപ്പര്‍ ഹീറോയാക്കി. എങ്കില്‍ 2021-ല്‍ സൂപ്പര്‍ ഹീറോ ആയത്‌ ഒരു ഏഷ്യക്കാരനാണ്.

മാര്‍വെല്‍ സ്റ്റുഡിയോ റിലീസ് ചെയ്യുന്ന 'Shang-Chi and the Legend of the Ten Rings' എന്ന സിനിമയിലൂടെ സിമു ല്യൂ എന്ന നടനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഷാങ് ചി എന്ന കഥാപാത്രത്തെയാണ് സിമു ല്യൂ അവതരിപ്പിക്കുന്നത്.

സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ തുടങ്ങിയവരെപ്പോലെ ആകാശത്ത് പറന്ന് കളിയല്ല ഷാങ്ചിയുടെ രീതി.

തയ്ക്വാണ്‍ഡോ, വിങ് ചുന്‍ കുങ് ഫൂ, വുഷു, തായ് ചി, മു അതായ്, പെന്‍കാക്, ക്രപ്മഗ, ജിയുജിറ്റ്‌സു ബോക്‌സിങ്, ജിംനാസ്റ്റിക്, സ്ട്രീറ്റ് ഫൈറ്റിങ്! ഇത്രയും ആയോധന കലകളില്‍ പ്രാവീണ്യം നേടിയാണ് സിമു ല്യൂ സൂപ്പര്‍ ഹീറോയായി അഭിനയിക്കാനിറങ്ങിയത്. പന്ത്രണ്ട് തരം ആയോധന അഭ്യാസമുറകള്‍ തലങ്ങും വിലങ്ങും എടുത്ത് പ്രയോഗിച്ച് കാണികളെ സ്തബ്ധരാക്കുകയാണ് ഷാങ് ചി എന്ന സൂപ്പര്‍ ഹീറോ.

2001-ല്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച 'ഷാങ് ചി' പല കാരണങ്ങളാല്‍ വൈകി അവസാനം 2020-ലാണ് പൂര്‍ത്തിയായത്.

ദൈവികശക്തിയുള്ള ദശവളയങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും അനീതിക്കെതിരെയുള്ള സംഘട്ടനങ്ങളുംകൊണ്ട് നിറഞ്ഞ ഷാങ് ചി സൂപ്പര്‍മാനെപ്പോലും നിഷ്പ്രഭമാക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ നവംബര്‍ 12 മുതല്‍ ഡിസ്‌നി + ഹോട്ട്‌സ്റ്റാറില്‍ സിനിമ കാണാം.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Marvel's latest superhero film Shang-Chi and the Legend of the Ten Rings OTT will stream on Disney+ Hotstar on 12 November

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented