കൈയില്‍ കളിപ്പാട്ടങ്ങളുമായി നടക്കേണ്ട പ്രായത്തില്‍ കിലോക്കണക്കിന് ഭാരമുള്ള സാധനങ്ങള്‍ എടുത്ത് പൊന്തിച്ചാല്‍ എങ്ങനെയിരിക്കും ? ഒരു വയസ് പ്രായമേയുള്ളൂ കുഞ്ഞിന്. എന്നാല്‍ ഒരു വെയ്റ്റ്‌ലിഫ്റ്ററുടെ പ്രകടനമാണ് അവന്‍ നടത്തുന്നത്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ ആ ഒരുവയസുകാരന്‍ ആറ് കിലോ ഭാരമുള്ള ബോള്‍ എടുത്തുയര്‍ത്തി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. 17 സെക്കന്റ് മാത്രം നീളമുള്ള വീഡിയോയില്‍ ബോള്‍ എടുത്തുയര്‍ത്താന്‍ കുഞ്ഞ് നടത്തുന്ന ശ്രമങ്ങള്‍ കാഴ്ചക്കാരെ ഏറെ രസിപ്പിക്കുന്നതാണ്. 

ആദ്യശ്രമങ്ങളില്‍ പരാജയപ്പെടുന്നുണ്ടെങ്കിലും പിന്തിരിയാന്‍ അവന്‍ ഒരുക്കമല്ല. രണ്ട് തവണകളിലായി അവന്‍ പന്ത് ഉയര്‍ത്തുന്നതും വേഗത്തില്‍ താഴെ വെക്കുന്നതും വീഡിയോയില്‍ കാണാം. ലക്ഷ്യം സാധിക്കാന്‍ ഒത്തിരി പ്രയാസപ്പെട്ടുവെന്ന് അവന്റെ മുഖത്തെ ഭാവങ്ങള്‍ വ്യക്തമാക്കുന്നു. എന്തായാലും വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ഈ അസാമാന്യ പ്രകടനം കണ്ട് ആശങ്കപ്പെടുന്നവരും സോഷ്യല്‍മീഡിയയില്‍ ഉണ്ട്. ചെറിയ പ്രായത്തില്‍ ഇത്രയും ഭാരം ഉയര്‍ത്തുന്നത് കുഞ്ഞിന്റെ ശരീരത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ ആശങ്കാകുലരായി. കുഞ്ഞിന് ഹെര്‍ണിയ പോലുള്ള അസുഖങ്ങള്‍ ബാധിക്കാനും ഇത് ഇടയാക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

Content highlights : just one year old baby lifts a ball weighing 6 kg viral video