മൃഗങ്ങളും ഒളിച്ചോടാറുണ്ടോ? കുറേക്കാലം കൂട്ടില്‍ കിടന്ന് ഒരുദിവസം അപ്രതീക്ഷിതമായി താന്‍ സ്വതന്ത്രനായെന്ന് മനസിലായാല്‍ അവര്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് ഓടിപ്പോയെന്ന് വരാം. ന്യൂയോര്‍ക്കില്‍ ബെഡ്‌ഫോര്‍ഡ് എന്ന സ്ഥലത്ത് കുറച്ചുനാളുകള്‍ക്കു മുമ്പ് ഗിസ്‌മോ എന്നുപേരായ ലാമ മൃഗം ഒളിച്ചോടാന്‍ ശ്രമിച്ചു. പതിനേഴ് ദിവസത്തോളം ആ ലാമയെ കാണാനുണ്ടായില്ല. അഞ്ചടി നീളമുള്ള വേലി ചാടിയാണ് ലാമ രക്ഷപ്പെട്ടത്.

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനു ശേഷമാണ് ആ ലാമയെ കണ്ടെത്താന്‍ സാധിച്ചത്. ഡയാന ഹെയ്മാന്റെ ഫാമില്‍ നിന്നും ഓടിപ്പോയ രണ്ട് മൃഗങ്ങളില്‍ ഒന്നായിരുന്നു ഗിസ്‌മോ എന്ന ലാമ. അഞ്ചടി ഉയരവും 300 പൗണ്ട് ഭാരവുമുണ്ട് ആ ലാമയ്ക്ക്. ഫാമിന്റെ ഉടമയായ ഹെയ്മാന്‍ ബുദ്ധ ഡോഗ് റെസ്‌ക്യൂ ആന്‍ഡ് റിക്കവറി എന്നു പേരുള്ള സംഘടനയെ സമീപിച്ചാണ് തിരച്ചില്‍ നടത്തിയത്. 

ഗിസ്‌മോ ഒളിച്ചോടുന്നതിന് രണ്ടുദിവസം മുമ്പ് വരെ ഫാമില്‍ ഉണ്ടായിരുന്നുവെന്ന് ഹെയ്മാന്‍ സ്ഥിരീകരിച്ചു. ഗിസ്‌മോയെ കാണാനില്ലെന്ന അറിയിപ്പോടെ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. തുടര്‍ന്ന് പ്രാദേശികമായ ഒരു ഫാമില്‍ ഗിസ്‌മോ ഉള്ളതായി വാര്‍ത്ത ലഭിച്ചു. ഹെയ്മാന്റെ ഫാമില്‍നിന്നും ഓടിപ്പോയതു മുതല്‍ ഗിസ്‌മോ ഈ പ്രാദേശിക ഫാമില്‍ ആയിരുന്നുവെന്നും അറിഞ്ഞു. അങ്ങനെയാണ് ഗിസ്‌മോ എന്ന ലാമയെ ഹെയ്മാന് തിരിച്ചുകിട്ടിയത്.

Content highlights : gismo llama jumped five foot fence and escapes after discovered 17 days