രു തവളയ്ക്ക് എത്ര വലുപ്പമുണ്ടാകും ? കൈപ്പത്തിയോളം വലുപ്പമുള്ള തവളകളെ ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിനേക്കാളും വലുപ്പമുള്ള തവളകൾ ലോകത്തുണ്ടോ ? ഉണ്ട്. മനുഷ്യക്കുഞ്ഞിനോളം വലുപ്പമുള്ള തവളകൾ ഉണ്ട്. മെലനേഷ്യ എന്ന രാജ്യത്തെ സോളമൻ ദ്വീപിലുള്ള ജനങ്ങൾ ആണ് അത്രയും വലുപ്പമുള്ള തവളയെ കണ്ടെത്തിയിരിക്കുന്നത്. തവളയ്ക്ക് ഒരുകിലോയോളം ഭാരമുണ്ടെന്നാണ് പറയുന്നത്.

35 വയസുള്ള ജിമ്മി ഹ്യൂഗോയാണ് ഭീമാകാരനായ തവളയെ കണ്ടെത്തിയത്. താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തവള- ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പം. കാട്ടുപന്നികളെ വേട്ടയാടുന്നതിനിടയിലാണ് തവളയെ കണ്ടെത്തിയത്. പിടികൂടിയതിനുശേഷം തവള ചത്തുപോകുകയുണ്ടായി. ഗ്രാമവാസികൾ അതിനെ ഭക്ഷിച്ചു. അടുത്ത തവണ ജീവനുള്ള തവളയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജിമ്മി.

ലോകത്തിലെ ഏറ്റവും വലിയ തവളകളിലൊന്നാണ് ഷോട്ട്ലാൻഡ് വെബ്ബ്ഡ് തവള (Cornufer guppyi). ഈ തവളയ്ക്ക് ഏകദേശം 10 ഇഞ്ച് നീളവും ഒരു കിലോയോളം ഭാരവും ഉണ്ടാകും. ഓസ്ട്രേലിയൻ മ്യൂസിയത്തിലെ ആംഫിബിയൻ ആന്റ് റെപ്റ്റൈൽ കൺസർവേഷൻ ബയോളജിയുടെ ക്യൂറേറ്റർ ജോഡി റൗളി ജോഡി പറയുന്നത്, തവളയ്ക്ക് വളരെ പ്രായമുണ്ടാകും. കാരണം അവ വളരെ വലുതാണ്. ഇത്രയും വലിയ തവളയെ താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഈ ഇനം തവളകൾ കാമറൂണിലാണ് കാണപ്പെടുന്നത്. ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ ഇല്ലാതാകുന്നതിനാൽ ജനസംഖ്യയിൽ കുറവ് സംഭവിക്കുന്നുണ്ട്.

Content highlights :found giant frog named shortland island webbed frog in solomon island