kiara kaur
കുട്ടികളിൽ വായനാശീലം വളർത്തുന്നത് നല്ല കാര്യം തന്നെ. വായിച്ച് വായിച്ച് റെക്കോർഡ് സൃഷ്ടിച്ചാലോ ? അഞ്ചുവയസുകാരിയായ കിയാര കൗർ ഇപ്പോൾ അത്തരമൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 36 പുസ്തകങ്ങൾ 105 മിനിറ്റ് തുടർച്ചയായി വായിച്ച് രണ്ട് റെക്കോർഡുകളാണ് ഈ ഇന്ത്യൻ-അമേരിക്കൻ പെൺകുട്ടി നേടിയത്. ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡുമാണ് കിയാര സ്വന്തമാക്കിയത്.
കിയാരയുടെ മാതാപിതാക്കൾ ചെന്നൈ സ്വദേശികളാണ്. നിലവിൽ യു.എ.ഇ.യിലാണ് താമസം. കൊവിഡ് 19 വ്യാപനസമയത്താണ് കിയാരയുടെ വായനയോടുള്ള ഇഷ്ടം ടീച്ചേഴ്സ് മനസിലാക്കിയത്.
കഴിഞ്ഞ വർഷം കിയാര 200ലധികം പുസ്തകങ്ങൾ വായിച്ചതായി മാതാപിതാക്കൾ പറയുന്നു. മുത്തശ്ശനിൽനിന്നാണ് കിയാരയ്ക്ക് വായനാശീലം കിട്ടുന്നത്. ആലീസ് ഇൻ വണ്ടർലാന്റ്, സിൻഡ്രെല്ല, ഷൂട്ടിംഗ് സ്റ്റാർ എന്നിവയാണ് കിയാരയുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ. വായന തനിക്ക് അങ്ങേയറ്റം ആസ്വാദ്യകരമാണെന്നും ഇഷ്ടമുള്ളയിടങ്ങളിലേക്കെല്ലാം പുസ്തകങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്നും പറയുന്നു കിയാര.
Content highlights :five year old indian american girl kiara kaur set a world record reading 36 books in two hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..