കാഴ്ചയിൽ ചെറിയ ഒരു മത്സ്യമാണ് സതേൺ പർപ്പിൾ സ്പോട്ടഡ് ഗുഡ്ജിയൻ (Southern purple spotted gudgeon). പൂർണ്ണവളർച്ചയെത്തിയ മത്സ്യത്തിന് 8 ഗ്രാം ഭാരവും 9 സെ.മീ. നീളവും ഉണ്ടാകും. ചെറിയ മത്സ്യമെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ല ഇവരെ. 2019-ൽ നോർത്തേൺ വിക്ടോറിയയിലെ കെരാങ്ങിനടുത്തുള്ള തേർഡ് റീഡി തടാകത്തിൽ നിന്ന് ഈ ഇനം മത്സ്യത്തെ കണ്ടെത്തി. കഴിഞ്ഞ നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചെന്ന് വിധിയെഴുതി. എന്നാൽ 1990കളുടെ തുടക്കത്തിൽ ഈ മത്സ്യയിനത്തെ വീണ്ടും കണ്ടെത്തി. പിന്നീട് 1998-ൽ വംശനാശം സംഭവിച്ചിരിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

2019-ലും ഇതാ ഇപ്പോഴും ഇവ അതിജീവിക്കുന്നതായി തെളിഞ്ഞിരിക്കുന്നു. ഡിയോൺ ലെർവെയ്സ് എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പ്രാദേശികമായി വംശനാശം സംഭവിച്ചതായി കണക്കാക്കിയിരുന്നതിനാൽ തങ്ങൾ ഈ മത്സ്യത്തെ അന്വേഷിക്കുകയുണ്ടായില്ല. കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുള്ള ആവാസവ്യവസ്ഥയാണ് ഇവയുടേത്.

പാറക്കെടുകൾക്കടിയിലും സസ്യങ്ങൾക്കിടയിലുമൊക്കെയാണ് ഇവയുടെ ആവാസം. അപ്രതീക്ഷിതമായ കണ്ടെത്തൽ കൂടുതൽ അന്വേഷണത്തിന് സംഘത്തെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി ഡസൻ മത്സ്യത്തെ കണ്ടെത്തി. 22 ഇനങ്ങളിൽ 13 എണ്ണം മാത്രമേ ചില പ്രദേശങ്ങളിൽ അവശേഷിക്കുന്നുള്ളൂ. സോംബി ഫിഷ് എന്ന വിശേഷണവും ഇവയ്ക്കുണ്ട്. വംശനാശം സംഭവിച്ചിട്ടും തിരിച്ചുവന്നതുകൊണ്ടാണ് ആ പേരുകൂടി ഇവയ്ക്ക് ലഭിച്ചത്.


Content highlights :extinct fish southern purple spotted gudgeon comeback northern victoria